“ജീവിതം കുഴങ്ങി നില്‍ക്കുകയാണോ? ഇടയന്‍ പറയുന്നത് കേള്‍ക്കുക” ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ നിങ്ങള്‍ പ്രതിസന്ധിയോ ആശയക്കുഴപ്പമോ നേരിടുന്നുണ്ടോ? എവിടേക്കാണ് പോകേണ്ടത് എന്ന് അറിയാതെ കുഴങ്ങി നില്‍ക്കുകയാണോ? എങ്കില്‍ നല്ല ഇടയനായ ക്രിസ്തുവിന് കാതോര്‍ക്കുക, അവിടുത്തോട് സംസാരിക്കുക എന്ന് ഫ്രാന്‍സിസ് പാപ്പായുടെ ഉപേദശം.
‘യേശുവിന്റെ സ്വരത്തിന് കാതു കൊടുക്കുന്നത് അവിടുന്നുമായുള്ള ആഴമായ വ്യക്തിബന്ധത്തിന്റെ അടയാളമാണ്. പ്രാര്‍ത്ഥനയില്‍ നമ്മുടെ ഇടയനായ യേശുവുമായി ഹൃദയബന്ധം സ്ഥാപിക്കുക.’
‘യേശുവുമായി വ്യക്തിബന്ധം സ്ഥാപിച്ച് അവിടുത്തോട് സംസാരിക്കുന്നതും ഹൃദയം തുറക്കുന്നതും അവിടുത്തെ അനുഗമിക്കാനുള്ള ആഗ്രഹം നമ്മില്‍ വളര്‍ത്തും. വളഞ്ഞ വഴികള്‍ ഉപേക്ഷിച്ച് പുറത്തു വരാനും സ്വര്‍ത്ഥസ്വഭാവം പരിത്യജിക്കാനും സാഹോദര്യത്തിന്റെ പുതിയ പാതകളിലൂടെ ചരിക്കാനും നമുക്ക് അതിലൂടെ സാധിക്കും’ മാര്‍പാപ്പാ പറഞ്ഞു.
യേശു മാത്രമാണ് നമ്മോട് സംസാരിക്കുകയും നമ്മെ അറിയുകയും നമുക്ക് നിത്യജീവന്‍ നല്‍കുകയും ചെയ്യുന്ന ഏക ഇടയന്‍. നാം അവിടുത്തെ അജഗണമാണ്. നല്ല ഇടയനായ യേശു നമ്മെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം കേള്‍ക്കുന്നവനാണ്.’ പാപ്പാ പറഞ്ഞു.