ലോകത്തിന് ക്രിസ്തുവിന്റെ നീതി വേണം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ലോകത്തിന് വേണ്ടി സുവിശേഷം പ്രചരിപ്പിക്കാന്‍ കത്തോലക്കരെ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.

ഏറ്റവും ദുഷിച്ചതും നന്മയില്ലാത്തതുമായ മനുഷ്യരില്‍ പോലും സത്യത്തിനും നന്മയ്ക്കും വേണ്ടിയുള്ള ദാഹമുണ്ടായിരിക്കും എന്ന് ഫ്രാന്‍സിസ് പാപ്പാ ലൈവ് സ്ട്രീമില്‍ പറഞ്ഞു.

‘അതിനാലാണ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, എല്ലാവരോടും ദൈവവചനം പ്രഘോഷിക്കാന്‍ സഭ ്അയക്കപ്പെട്ടിരിക്കുന്നത്’ പാപ്പാ പറഞ്ഞു. ‘മനുഷ്യവംശത്തിന്റെ ഹൃദയത്തിലേക്ക് സമര്‍പ്പിക്കാവുന്ന ഏറ്റവും വലിയ നീതിയാണ് യേശു ക്രിസ്തുവിന്റെ സുവിശേഷം.’

കൊറോണ വൈറസ് ഇറ്റലിയിലെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രതിവാര പൊതു കൂടിക്കാഴ്ച ഇന്റര്‍നെറ്റ് ലൈവ്‌സ്ട്രീം വഴിയാണ് നടത്തിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles