സംസ്‌കാരമുള്ള സമൂഹം മനുഷ്യജീവന് വില കല്‍പിക്കും: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: മനുഷ്യജീവനെ എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കുന്ന ആധുനിക സംസ്‌കാരിത്തിനു മേല്‍ ആഞ്ഞടിച്ച് ഫ്രാന്‍സിസ് പാപ്പാ. മനുഷ്യജീവിന്റെ ഉപയുക്തതയല്ല അന്തസ്സാണ് പ്രധാനപ്പെട്ടത് എന്ന് പാപ്പ വ്യക്തമാക്കി. ജീവന്റെ ഏറ്റവും ചെറിയ കണിക പോലും സംരക്ഷിക്കപ്പെടണം എന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

‘മനുഷ്യജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാര്‍ത്ഥത്തില്‍ സംസ്‌കൃതസമൂഹം.’ പാപ്പാ പറഞ്ഞു. വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഫെയ്ത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

ഇന്നത്തെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ വിലമതിക്കപ്പെടുന്നത് കാര്യക്ഷമതയുടെ അടിസ്ഥാനത്തിലാണ്. പലരെയും അനര്‍ഹരായി തള്ളിക്കളയുന്ന സമൂഹമാണിത്, പാപ്പാ കുറ്റപ്പെടുത്തി.

മാരക രോഗം ബാധിച്ചവരുടെ പരിപാലത്തെ വിഷയമായി തെരഞ്ഞെടുത്തതിന് സിഡിഎഫിനെ പാപ്പാ അഭിനന്ദിച്ചു. മനുഷ്യജീവന്റെ അന്തസ്സിനോടുള്ള ബഹുമാനം ആരെയും നാം ഉപേക്ഷിക്കരുതെന്ന സന്ദേശം നല്‍കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles