ക്രിസ്തുവിനെ ആഴത്തിലറിയാന്‍ അവിടുത്തെ തിരുമുഖം ധ്യാനിക്കൂ: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: യേശുവിനെ കൂടുതല്‍ നന്നായി അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സുവിശേഷവും യേശുവിന്റെ തിരുമുഖവും ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷത്തില്‍ യേശുവിനെ കുറിച്ച് സ്‌നാപക യോഹന്നാന്റെ സാക്ഷ്യം വായിച്ച് ധ്യാനിക്കുകയായിരുന്ന മാര്‍പാപ്പാ.

യേശുവിനെ കുറിച്ചുള്ള സ്‌നാപക യോഹന്നാന്റെ സാക്ഷ്യം നമ്മുടെ വിശ്വാസ യാത്ര വീണ്ടും പുതിയതായി ആരംഭിക്കാനുള്ള ക്ഷണമാണെന്നും പിതാവ് നമുക്കായി നല്‍കിയ കാരുണ്യം നിറഞ്ഞ കുഞ്ഞാടില്‍ നിന്ന് എല്ലാം നവമായി ആരംഭിക്കാനുള്ള വിളിയാണെന്നും പാപ്പാ വിശദമാക്കി.

നമുക്ക് യേശുവിനെ കുറിച്ച് എല്ലാമറിയാം എന്ന ധാരണ മാറ്റിവച്ച് സുവിശേഷത്തിലേക്ക് മടങ്ങാന്‍ പാപ്പാ ആവശ്യപ്പെട്ടു. സുവിശേഷത്തില്‍ കാണുന്ന യേശുവിന്റെ തിരുമുഖം ധ്യാനിക്കണം.

നമ്മുടെ നേത്രങ്ങള്‍ കൊണ്ട് മാത്രം യേശുവിനെ ധ്യാനിച്ചാല്‍ പോര, ഹൃദയം കൊണ്ട് ധ്യാനിക്കണം. ‘ഇതാ അവന്‍! സ്‌നേഹത്തെ പ്രതി കുഞ്ഞാടായി മാറിയ ദൈവപുത്രന്‍.!’ എന്ന് നമ്മുടെ ഉള്ളില്‍ നിന്ന് പറയുന്ന പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ, പാപ്പാ പറഞ്ഞു.

നമ്മുടെ ഓരോരുത്തരുടെയും പാപങ്ങള്‍ക്കു വേണ്ടി അവിടുന്ന് മാത്രമാണ് സഹിച്ചത്. എന്റെ പാപങ്ങള്‍ക്കു വേണ്ടയും ലോകത്തിന്റെ പാപങ്ങള്‍ക്കും വേണ്ടിയും സകലരുടെയും പാപങ്ങള്‍ക്കു വേണ്ടി അവിടുന്ന് സഹനങ്ങള്‍ ഏറ്റുവാങ്ങി. എല്ലാം തന്റെ മേല്‍ വഹിച്ച് നമ്മില്‍ നിന്ന് പാപം എടുത്തുമാറ്റി നമ്മെ സ്വതന്ത്രരാക്കി. നമ്മള്‍ പാവം പാപികളാണെങ്കിലും ഇനി നാം അടിമകളല്ല, നാം മക്കളാണ്, ദൈവമക്കള്‍!, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles