യുദ്ധം വിതയ്ക്കുന്നവര്‍ക്ക് ക്രിസ്ത്യാനികളായിരിക്കാനാവില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും ജോലിസ്ഥലങ്ങളിലും യുദ്ധവും വെറുപ്പും വിതയ്ക്കുന്നവരാണ് നമ്മളെങ്കില്‍ നമുക്ക് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ.

‘ദൈവത്തില്‍ നിലനിന്നു കൊണ്ട് സ്‌നേഹിക്കാനും മറ്റുള്ളവരോട് യുദ്ധം ചെയ്യാതിരിക്കാന്‍ പരിശുദ്ധാത്മാഭിഷേകം നല്‍കി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ” എന്ന് പാപ്പാ പറഞ്ഞു. കാസാ സാന്താ മര്‍ത്താ ചാപ്പലില്‍ വി. കുര്‍ബാന മധ്യേ സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

യോഹന്നാന്റെ രണ്ടാം ലേഖനത്തില്‍ ക്രിസ്ത്യാനികളോട് ദൈവത്തില്‍ നിലനിന്ന് സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ അപ്പോസ്തലന്‍ ആവശ്യപ്പെടുന്ന ഭാഗം വായിച്ച് വ്യാഖ്യാനിക്കുകയായിരുന്നു പാപ്പാ.

കുടുംബങ്ങളില്‍ സമാധാനമുണ്ടോ എന്ന് പരിശോധിക്കാന്‍ പാപ്പാ ആവശ്യപ്പെട്ടു. യുദ്ധങ്ങളെ കുറിച്ചോര്‍ത്ത് നാം ഹൃദയത്തില്‍ അസ്വസ്ഥത അനുഭവിക്കുന്നവരാണോ? നമ്മുടെ ഉള്ളില്‍ തന്നെ സമാധാനമില്ലെങ്കില്‍ നമുക്ക് എങ്ങനെ ലോക സമാധാനത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കും എന്ന് പാപ്പാ ചോദിച്ചു.

സമാധാനം നേടാന്‍ യോഹന്നാന്‍ മുന്നോട്ടു വയ്ക്കുന്ന മാര്‍ഗം ദൈവത്തില്‍ വസിക്കുക എന്നാണ്. നമ്മുടെ ഉള്ളിലേക്ക് പരിശുദ്ധാത്മാവിനെ അയച്ച് സമാധാനം സ്ഥാപിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles