സ്ഥാനങ്ങളിലല്ല, ശുശ്രൂഷയിലാണ് മഹത്വം: ഫ്രാന്‍സിസ് പാപ്പാ

നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനാകണം എന്ന യേശുവിന്റെ വചനം ഓര്‍മിപ്പിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ കാസാ സാന്ത മാര്‍ത്തായില്‍ ദിവ്യബലി പ്രഭാഷണം നടത്തി.

പലപ്പോഴും സുവിശേഷം ജീവിക്കുന്നതില്‍ ജീവിതത്തില്‍ നാം വിട്ടുവീഴ്ചകള്‍ വരുത്തുന്നു. അങ്ങനെ നാം ലോകത്തിന്റെ അരൂപിക്ക് വശംവദരാകുകയും മറ്റുള്ളവരുടെ മേല്‍ മേല്‍ക്കോയ്മ സ്ഥാപിക്കുകയും ഫലമായി ദൈവത്തിന്റെ ശത്രുവായി തീരുകയും ചെയ്യുന്നു. എന്നാല്‍ യേശു നമുക്കായി വച്ചു നീട്ടുന്നത് ശുശ്രൂഷയുടെയും സേവനത്തിന്റെയും പാതയാണ്, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

തങ്ങളില്‍ ആരാണ് വലിയവന്‍ എന്ന് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശിഷ്യന്മാരുടെ മനോഭാവം ലോകത്തിന്റെ മനോഭാവമാണെന്ന് പാപ്പാ പറഞ്ഞു.

അസൂയ അനേകരെ നശിപ്പിച്ചിട്ടുള്ള ഒരു പുഴുവാണെന്നും പാപ്പാ വിശദമാക്കി. അത് ലോകത്തിന്റെ അരൂപിയാണ്, ക്രിസ്തീയമല്ല. പിശാചാണ് ഏറ്റവും വലിയ അസൂയാലു. എനിക്ക് കൂടുതല്‍ പണവും അധികാരവും വേണം എന്ന ആഗ്രഹം ലോകത്തിന്റെ അരൂപിയാണ്, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles