ശാന്തത ബലഹീനതയാണെന്ന് കരുതരുതെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ശാന്തനായ ക്രിസ്ത്യാനി ബലഹീനനല്ലെന്നും അയാള്‍ തന്റെ കോപം നിയന്ത്രിച്ച് വിശ്വാസം ജീവിതത്തില്‍ പകര്‍ത്തുന്നവനാണെന്നും ഫ്രാന്‍സിസ് പാപ്പാ.
‘ ശാന്തനായ വ്യക്തി മറ്റുള്ളര്‍ക്ക് വിധേയനാകുന്നവാണെന്ന് തെറ്റിദ്ധരിക്കരുത്. മറിച്ച് നന്നായി പ്രതിരോഘധിക്കാന്‍ അറിയാവുന്നവനാണ് അയാള്‍. അയാള്‍ സമാധാനത്തെ പ്രതിരോധിക്കുന്നു, ദൈവത്തോടുള്ള ബന്ധം പ്രതിരോധിക്കുന്നു, തന്റെ കൃപകളെ പ്രതിരോധിക്കുന്നു, കാരുണ്യവും സാഹൗദര്യവും വിശ്വാസവും പ്രത്യാശയും സംരക്ഷിക്കുന്നു’ പാപ്പാ പോള്‍ ആറാമന്‍ ഹാളില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു.
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍ എന്ന സുവിശേഷ ഭാഗ്യം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു, ഫ്രാന്‍സിസ് പാപ്പാ. ‘ശാന്തശീലര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമി അവകാശമാക്കും’
‘സംഘര്‍ഷത്തിന്റെ സമയത്താണ് ശാന്തത സ്വയം വെളിപ്പെടുത്തുന്നത്. ശത്രുത നിറഞ്ഞ ഒരു സാഹചര്യത്തില്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കൂക. എല്ലാ ശാന്തമായിരിക്കുമ്പോള്‍ എല്ലാവരും ശാന്തരായി കാണപ്പെടും. എന്നാല്‍ സമ്മര്‍ദ്ദം വരുമ്പോഴും നാം ആക്രമിക്കപ്പെടുമ്പോഴും നാം എപ്രകാരം പ്രതികരിക്കും എന്നതാണ് ചോദ്യം’ പാപ്പാ വിശദീകരിച്ചു.
‘ഒരു നിമിഷത്തെ കോപം അനേകം കാര്യങ്ങളെ താറുമാറാക്കും. കോപം കൊണ്ട് നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ എന്താണ് ആ നിമിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന കാര്യം മറന്നു പോകും. ബന്ധങ്ങള്‍ തന്നെ അതുവഴി നശിച്ചു പോയേക്കാം. അതേ സമയം, ശാന്തത വഴി അനേകം കാര്യങ്ങളെ നമുക്ക് കീഴടക്കാന്‍ സാധിക്കും. ഹൃദയങ്ങളെ സ്വന്തമാക്കാനും സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കാനും എല്ലാം ശാന്തതയ്ക്ക് സാധിക്കും’ പാപ്പാ കൂട്ടിച്ചേര്‍ത്തു.