ശ്ലീഹാന്മാരെ പോലെ ദൈവിക സൗഖ്യത്തിന്റെ ഉപകരണങ്ങളാവുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പത്രോസിന്റെയും യോഹന്നാന്റെയും പ്രവര്‍ത്തികളെ കാലാനുസൃതമായി വ്യാഖ്യാനിച്ച് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷപ്രഘോഷണം വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോര പ്രവര്‍ത്തിപഥത്തില്‍ കൊണ്ടു വരണം എന്ന് ഫ്രാന്‍സിസ് പാപ്പാ.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 3ാം അധ്യായം 3-6 വരെ വാക്യങ്ങള്‍ വായിച്ച് വിശദീകരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്. നമ്മുടെ സുവിശേഷ പ്രഘോഷണം സത്യത്തിന് സാക്ഷ്യം നല്‍കുന്ന പ്രവര്‍ത്തികളാല്‍ ശക്തിപ്പെടണം എന്നു പാപ്പാ പറഞ്ഞു.

അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികളെ സ്ഥിരീകരിക്കും വിധം ദൈവം അടയാളങ്ങളും അത്ഭുതങ്ങളും നല്‍കി. യേശുവിന്റെ നാമത്തിലാണ് അവര്‍ സംസാരിക്കുന്നതെന്നുള്ളതിനുള്ള അടയാളമാണ് അവരിലൂടെ സംഭവിച്ച അത്ഭുതങ്ങള്‍, പാപ്പാ പറഞ്ഞു.

ശ്ലീഹന്മാരെ സമീപിച്ച മുടന്തന്‍ അവരില്‍ നിന്ന് പ്രതീക്ഷിച്ചത് പണമാണ്. എന്നാല്‍ വെള്ളിയോ സ്വര്‍ണമോ അല്ല യേശുവിന്റെ നാമത്തിലുള്ള വലിയ സൗഖ്യമാണ് അപ്പസ്‌തോലന്മാര്‍ മുടന്തന് നല്‍കിയത്. അയാള്‍ അത്ഭുതകരമായി സുഖം പ്രാപിക്കുന്നു.

മുടന്തനോട് എഴുന്നേറ്റു നടക്കാന്‍ ആജ്ഞാപിക്കുന്ന പത്രോസ് കത്തോലിക്ക സഭയുടെ പ്രതീകമാണ്. ദുരിതവും ദുഖവും അനുഭവിക്കുന്നവരുടെ നേരെ കണ്ണടയ്ക്കാത്ത സഭയുടെ പ്രതീകമാണ് പത്രോസ് ഇവിടെ, പാപ്പാ വിശദീകരിച്ചു.

ശ്ലീഹാന്മാര്‍ മുടന്തനായ ഭിക്ഷകാരന്റെ അടുത്തേക്ക് ചെന്നു. തങ്ങളെ നോക്കുക എന്ന് അവനോട് ആവശ്യപ്പെട്ടു.അവനെ എഴുന്നേല്‍പച്ചു, സൗഖ്യം നല്‍കി. ഇതാണ് യേശു നമ്മോട് ഓരോരുത്തരോടും ചെയ്യുന്നത്. യേശുവിനെ നോക്കാന്‍ അവിടുന്ന് നമ്മോട് കല്‍പിക്കുന്നു. യേശുവിന്റെ കരം പിടിച്ച് നമുക്ക് എഴുന്നേല്‍ക്കാം, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles