പരമദരിദ്രരിലേക്ക് സുവിശേഷം കൊണ്ടുചെല്ലുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരിലേക്ക് സുവിശേഷവുമായി പോകാന്‍ പരാഗ്വേയിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. പരാഗ്വേയിലെ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച മൂന്നു വര്‍ഷത്തെ യുവജന പരിപാടിയിലേക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പാ തന്റെ മനസ്സ് അറിയിച്ചത്.

പരാഗ്വേയുടെ തലസ്ഥാനമായ അസുന്‍സിയോണില്‍ ആഴ്ചാവസാനം നടന്ന സമ്മേളനത്തില്‍ 600 യുവജനങ്ങള്‍ സംബന്ധിച്ചു. യുവത്വം, വിശ്വാസം, ദൈവവിളി വിവേചിച്ചറിയല്‍ എന്നതായിരുന്നു പ്രമേയം.

ദൈവസ്വരം തിരിച്ചറിയാനും പരിശുദ്ധ പിതാവ് യുവാക്കളെ ആഹ്വാനം ചെയ്തു. തന്റെ സുഹൃത്തുക്കളാകാന്‍ ക്ഷണിച്ചിരിക്കുന്ന യേശുവിനെ ആശ്ലേഷിച്ച് നല്ല ഫലം പുറപ്പെടുവിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും പാപ്പാ യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. അവരെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തില്‍ ഭരമേല്‍പികുന്നുവെന്നും പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles