ദൈവസ്‌നേഹത്തിന്റെ സമ്പൂര്‍ണത കുരിശിലാണ്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; ഭിത്തികള്‍ അലങ്കരിക്കാനുള്ള ഒരു വസ്തുവല്ല ക്രിസ്തുവിന്റെ ക്രൂശിതരൂപം എന്നും അത്
തന്റെ ഏകജാതനെ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കാന്‍ ഭൂമിയിലേക്കയച്ച ദൈവസ്‌നേഹത്തിന്റെ സമ്പൂര്‍ണതയുടെ പ്രകാശനമാണെന്നും ഫ്രാന്‍സിസ് പാപ്പാ.

‘എത്ര പേരാണ്, എത്രയോ ക്രിസ്ത്യാനികളാണ് ക്രുശിതരൂപത്തിലേക്ക് നോക്കിയിരിക്കുന്നത്… അവര്‍ എല്ലാം അവിടെ കണ്ടെത്തുന്നു. കാരണം എല്ലാം മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവ് അവര്‍ക്ക് കൃപ നല്‍കുന്നു. ക്രൂശിതരൂപത്തിലാണ് അറിവും ദൈവസ്‌നേഹവും ക്രിസ്തീയ ജ്ഞാനവും’ പാപ്പാ പറഞ്ഞു.

ഭിത്തികളില്‍ തൂക്കിയിടാനുള്ള അലങ്കാര വസ്തുവല്ല ക്രൂശിതരൂപം എന്ന് വ്യക്തമാക്കിയ പാപ്പാ തുടര്‍ന്നു ‘നിശബ്ദതയില്‍ ക്രൂശിതരൂപത്തിലേക്ക് നോക്കിയിരിക്കുക. ആ തിരുമുറിവുകള്‍ നോക്കുക, യേശുവിന്റെ തിരുഹൃദയത്തിലേക്ക് നോക്കുക, അവിടുത്തെ മുഴുവനുമായി നോക്കുക. ക്രൂശിതനായ ക്രിസ്തു. ദൈവപുത്രന്‍ അതാ കിടക്കുന്നു, സ്‌നേഹത്തെ പ്രതി ഒന്നുമല്ലാത്തവനായി…’ പാപ്പാ പറഞ്ഞു.

ഒരുവനും നശിച്ചു പോകാതിരിക്കാന്‍ വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു എന്ന യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുള്ള ഭാഗം വായിച്ചു കൊണ്ടാണ് പാപ്പാ ഇത്രയും വിശദീകരിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles