ജീവനും പണത്തിനും ഇടയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കൊറോണ നമ്മെ പ്രേരിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; മനുഷ്യവംശം ഇന്ന് ഒരു വെല്ലുവിളി നേരിടുകയാണ്. മനുഷ്യജീവന്‍ തെരഞ്ഞെടുക്കണമോ അതോ പണം തെരഞ്ഞെടുക്കണമോ എന്നതാണ് ആ പ്രതിസന്ധി എന്ന് ഫ്രാന്‍സിസ് പാപ്പാ. തിങ്കളാഴ്ച രാവിലെ ദിവ്യബലിക്കിടയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.

കോവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ നാം അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പും ധനത്തിന്റെ ദേവനും തമ്മിലാണ്. ഉത്ഥിതനായ യേശുവിലുള്ള പ്രത്യാശയും കല്ലറയും തമ്മിലാണ്.

‘നിങ്ങള്‍ പണമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ വിശപ്പിന്റെയും യുദ്ധത്തിന്റെയും ആയുധ ഫാക്ടറികളുടെയും വിദ്യാഭ്യാസമില്ലാത്ത കുഞ്ഞുങ്ങളുടെയും അവസ്ഥ തെരഞ്ഞെടുക്കുന്നു. ഇതാണ് കല്ലറ.

കര്‍ത്താവ് നമ്മെ ജനങ്ങളുടെ നന്മ തെരഞ്ഞെടുക്കാനും മാമ്മോന്‍ എന്ന ധനത്തിന്റെ ദേവന്റെ കെണിയില്‍ വീഴാതിരിക്കാനും കാക്കട്ടെ, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles