ദൈവസൃഷ്ടികളെ ആദരിക്കുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ പരിപാലനത്തിനു വേണ്ടി പ്രാര്‍ത്ഥനാ ദിനമായി ആചരിച്ച ഞായറാഴ്ച നല്‍കിയ സന്ദേശത്തില്‍ ദൈവസൃഷ്ടികളെ ആദരപൂര്‍വം പരിഗണിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.
‘നമ്മില്‍ പലരും ദൈവസൃഷ്ടികളോട് ഏകാധിപതികളെ പോലെയാണ് പെരുമാറുന്നത്. നമ്മുടെ ജീവിതങ്ങളെ കുറേക്കൂടി ലാളിത്യമുള്ളതാക്കാം’ പാപ്പാ പറഞ്ഞു.
മരണത്തിലേക്ക് നയിക്കുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ അത്യാര്‍ത്തിയോട് വിട പറയാനും പാപ്പാ ആഹ്വാനം ചെയ്തു. മനുഷ്യന്റെ പൊതു നന്മയെ കുറിച്ച് ചിന്തിക്കാതെ അതിവേഗം ലാഭം നേടാനുള്ള പ്രവണതയില്‍ നിന്ന് നാം വിരമിക്കണമെന്നും പാപ്പാ പറഞ്ഞു.