സ്ത്രീകളുടെ അന്തസ്സിനെ ബഹുമാനിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: 2020 ല്‍ സ്ത്രീകളുടെ അന്തസ്സിനെ ബഹുമാനിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ലാഭത്തിനും പോണോഗ്രഫിക്കും വേണ്ടി സ്ത്രീകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

‘പരസ്യമേഖലയുടെയും ലാഭക്കൊതിയുടെയും പോണോഗ്രഫിയുടെയും അശ്ലീലം നിറഞ്ഞ അള്‍ത്താരയില്‍ എത്രയോ തവണ സ്ത്രീശരീരം ബലിയര്‍പ്പിക്കപ്പെട്ടു. ഉപയോഗിക്കാന്‍ മാത്രമുള്ള ഒരു വസ്തു എന്ന നിലയില്‍ എത്രയോ തവണ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടു.’ മാര്‍പാപ്പാ ജനുവരി 1 ാം തീയതി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചു പറഞ്ഞു.

‘ഈ ലോകം കുറേക്കൂടി നല്ലതാകണമെങ്കില്‍, ഇവിടെ സമാധാനം കളിയാടണമെങ്കില്‍, ഓരോ സ്ത്രീയുടെയും അന്തസ്സിന് നാം വിലകല്‍പിക്കണം’ പാപ്പാ പറഞ്ഞു.

നാം സ്ത്രീയുടെ ശരീരത്തോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, നമ്മുടെ മനുഷ്യത്വം എന്നും പാപ്പാ വ്യക്തമാക്കി. സത്രീ ശരീരം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മാംസമാണ്, സൃഷ്ടിയുടെ ഉന്നതിയാണത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്ത്രീ ജീവന്റെ സ്‌ത്രോതസ്സാണ്. എന്നിട്ടും അവര്‍ തുടര്‍ച്ചായി ആക്രമിക്കപ്പെടുന്നു, മാനഭംഗം ചെയ്യപ്പെടുന്നു, മര്‍ദനമേല്‍ക്കുന്നു, വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു, ഗര്‍ഭത്തിലുള്ള കുഞ്ഞിനെ കൊല്ലാം നിര്‍ബന്ധിക്കപ്പെടുന്നു. സ്ത്രീയ്‌ക്കെതിരെ ചെയ്യുന്ന ഏത് പാതകവും സ്ത്രീയില്‍ നിന്ന് പിറന്ന ദൈവത്തോടുള്ള പാതകമാണ്’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles