ക്രിയാത്മകമായി ഉപയോഗിക്കുന്ന ദൈവശാസ്ത്രം മനുഷ്യവംശത്തെ നവീകരിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രവും തത്വശാസ്ത്രവും സംസ്‌കാരങ്ങളുമായി സര്‍ഗാത്മകമായി ഇടപെടുമ്പോള്‍ അവ ദൈവ വചനത്തോട് ചേര്‍ന്ന് മനുഷ്യവംശത്തെ നവീകരിക്കാനുള്ള ശക്തമായ ഉപകരണങ്ങളായി മാറുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. 2019 ലെ റാറ്റസിംഗര്‍ പ്രൈസ് വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.
‘ഇത് എല്ലാ സംസ്‌കാരങ്ങളെയും സംബന്ധിച്ച് വാസ്തവമാണ്. മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനെ അതിന്റെ സമസ്ത മാനങ്ങളോടും കൂടെ സര്‍ഗാത്മകതയോടും ഭാവനയോടും കൂടെ വേണം അ്‌ന്വേഷിക്കേണ്ടത്’ പാപ്പാ വിശദമാക്കി.
വി. പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ ഇവാഞ്ചലി നുണ്‍സിയാന്തി എന്ന അപ്പസ്‌തോലിക പ്രബോധനം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: ‘എല്ലാ തട്ടുകളിലുമുള്ള മനുഷ്യരിലേക്ക് സുവിശേഷം എത്തിക്കുകയാണ് സുവിശേഷവല്ക്കരണം എന്നു പറഞ്ഞാല്‍. അതിന്റെ സ്വാധീനം വഴി അത് മനുഷ്യവംശത്തെ രൂപാന്തരപ്പെടുത്തുകയും പുതുക്കുകയും ചെയ്യുന്നു’
‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശങ്ങളിലും മാറ്റം വരുമെങ്കിലും സംസ്‌കാരങ്ങളോട് സജീവമായ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ദൈവശാസ്ത്രത്തിന് കര്‍ത്തവ്യമുണ്ട്’ പാപ്പാ പരഞ്ഞു.