എല്ലാവര്‍ക്കും വേണ്ട ഭക്ഷണമുണ്ടായിട്ടും എല്ലാവര്‍ക്കും കിട്ടുന്നില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ലോകത്തില്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും അത് ലഭ്യമല്ല എന്ന ക്രൂരമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന്റെ ചില ഇടങ്ങളില്‍ ഭക്ഷണം പാഴാക്കി കളയുന്നു. ചിലയാളുകള്‍ അമിതാഹാരം കഴിക്കുന്നു, പാപ്പാ കുറ്റപ്പെടുത്തി.

ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് ്അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഖു ഡോംക്യുവിന് ലോക ഭക്ഷ്യദിനത്തില്‍ അയച്ച സന്ദേശത്തിലാണ് പാപ്പാ തന്റെ ആശങ്കകള്‍ പങ്കുവച്ചത്.

ഈ വര്‍ഷത്തെ ലോക ഭക്ഷ്യ ദിനത്തിന്റെ സന്ദേശം നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ ഭാവി എന്നായിരുന്നു. ഈ വാക്യം ലോകത്തിന് മുന്നില്‍ ഒരു മുന്നറിയിപ്പും ഓര്‍പ്പെടുത്തലുമാകട്ടെ എന്ന്് പാപ്പാ ആശംസിച്ചു.

ഈ ലോകത്തില്‍ 82 കോടി ആളുകള്‍ വിശപ്പു കൊണ്ട് വിഷമിക്കുമ്പോള്‍ ഏതാണ്ട് അത്ര തന്നെ പേര്‍ അമിതവണ്ണമുള്ളവരാണെന്ന് കാര്യവും പാപ്പാ ഓര്‍മിപ്പിച്ചു. ഇതെല്ലാം വികലമായ ഭക്ഷണശീലത്തിന്റെ പരിണിതഫലങ്ങളാണ്, പാപ്പാ പറഞ്ഞു.

ധനിക രാജ്യങ്ങളില്‍ മാത്രമല്ല, ദരിദ്ര രാജ്യങ്ങളില്‍ പോലും ഇന്ന് അമിത വണ്ണം ഉണ്ടാകുന്നുണ്ട്. അതിന് കാരണം അവര്‍ വികസിത രാജ്യങ്ങളിലെ ജങ്ക് ഫുഡ് സംസ്‌കാരത്തെ അനുകരിക്കുന്നത് കൊണ്ടാണ്, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles