പരിശുദ്ധ അമ്മയുടെ തിരുപ്പിറവിദിനത്തില്‍ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുപ്പിറവി ആഘോഷദിനത്തിൽ, സഹോദര്യത്തിൽ വളർന്നുവരാൻ വേണ്ട സഹായങ്ങൾക്കായി പ്രാർത്ഥിക്കാൻ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

അന്താരാഷ്ട്ര പൊന്തിഫിക്കൽ മരിയൻ അക്കാദമി (Pontifical Academy of Mary) “മറിയം, ഇന്നത്തെ ദൈവശാസ്ത്രങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ. മാതൃകകൾ, ആശയവിനിമയങ്ങൾ, കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ ഒരുക്കിയ 25-)മത് മരിയൻ സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ, പകർച്ചവ്യാധിയാൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരങ്ങളുടെ നിശബ്ദമായ നിലവിളി, നമ്മുടെ സന്തോഷങ്ങൾക്കിടയിൽ നാം മറന്നുപോകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്തിൽനിന്ന് വരുന്ന യഥാർത്ഥ സന്തോഷം സമൂഹത്താൽ മറക്കപ്പെട്ടവരുടെ ശബ്ദത്തിന് ഇടം നൽകുന്നു എന്നും അത് അവരോടൊപ്പം മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർത്താൻ സാധിക്കുന്നതിനുവേണ്ടിയാണെന്നും പാപ്പാ പറഞ്ഞു. മാതാവ്, സുവിശേഷത്തെ പിഞ്ചെല്ലുന്നതിലൂടെയും മാനവികതയുടെയും ഭൂമിയുടെയും പൊതുനന്മയ്ക്കായുള്ള സേവനത്തിലൂടെയും, പരിശുദ്ധ കന്യകാമറിയം സ്വരമില്ലാത്തവരുടെ സ്വരം കേൾക്കാൻ നമ്മെ പഠിപ്പിക്കുകയും, അവൾ തന്നെ ആ സ്വരമായി മാറുകയും, ചെയ്യുന്നു എന്നും നമ്മുടെ സമൂഹങ്ങൾ വലിച്ചെറിഞ്ഞവർക്കും സ്ഥാനം ലഭിക്കുന്ന ഒരു പുതിയ ലോകത്തിന്റെ പിറവിക്കായി നമ്മെ പരിശുദ്ധ അമ്മ പഠിപ്പിക്കുകയും ചെയ്യുന്നു എന്നും തന്റെ തന്നെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തി (Fratelli Tutti, 278) ഉദ്ധരിച്ചുകൊണ്ട് പാപ്പാ കൂട്ടിച്ചേർത്തു.

തങ്ങളുടെ നീണ്ട അറുപത് വർഷത്തെ പ്രവർത്തനങ്ങൾക്കിടയിൽ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി പല മരിയൻ ചിന്തകരെയും, ഇതുപോലുള്ള മരിയൻ സമ്മേളനങ്ങളിലൂടെ ഒരുമിച്ച് കൂട്ടുന്ന പൊന്തിഫിക്കൽ മരിയൻ അക്കാദമി, ആളുകളുടെ ജീവിതരീതികളും, പരസ്പരവിനിമയരീതികളും വിവിധ തലമുറകൾതമ്മിലുള്ള സമ്പർക്കരീതികളും, മനുഷ്യർ വിശ്വാസം മനസ്സിലാക്കുന്നതും, ജീവിക്കുന്നതുമായ രീതികളും മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, പുതിയ ചിന്തകളും, ഉൾക്കാഴ്ചകളും സംഭാവന ചെയ്യുന്നതിൽ സഹായിച്ചിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

സമൂഹത്തിന്റെ അതിർത്തികളിൽ ജീവിച്ചപ്പോഴാണ് ക്രൈസ്തവമൂല്യങ്ങളിൽ പ്രേരിതമായ സംസ്കാരവും ദൈവശാസ്ത്രവും തങ്ങളുടെ യഥാർത്ഥ ഔന്ന്യത്യം കാണിച്ചതെന്ന് പറഞ്ഞ പാപ്പാ, അങ്ങനെയുള്ള അതിർത്തികളിൽ ദൈവമാതാവിന് പ്രത്യകസ്ഥാനമുണ്ടെന്നും, അത് വർഗ്ഗമോ ദേശീയതയോ നോക്കാതെ, എല്ലാവരുടെയും അമ്മയായിരിക്കുക എന്നതായിരുന്നെന്നും എഴുതി. അങ്ങനെ , ഭിന്നതകൾ ഉണ്ടാക്കുന്ന മതിൽക്കെട്ടുകൾ ഭേദിക്കാൻ കഴിയുന്ന ഒരു സംസ്കാരത്തിന്റെ അടയാളമായി മറിയത്തിന്റെ വ്യക്തിത്വം നിലനിൽക്കുന്നു എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles