പരദൂഷണം പൈശാചികമായ കാന്‍സറാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: പരദൂഷണം പൈശാചികമായ കാന്‍സറാണെന്ന് അത് സഭയ്ക്ക് ഗുരുതരമായ നാശങ്ങള്‍ ഉളവാക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ.
‘പരദൂഷണം ഒരു കൊലയാളിയാണെന്ന് നമുക്കറിയാം. മറ്റൊരു വ്യക്തിയുടെ സല്‍പേര് നശിപ്പിക്കാനുള്ള ആഗ്രഹത്താല്‍ പ്രവര്‍ത്തിക്കുന്ന പൈശാചികമായ കാന്‍സറാണത്. അത് സഭാഗാത്രത്തെ തന്നെയാണ് ആക്രമിക്കുന്നതും ദ്രോഹിക്കുന്നതും’ മാര്‍പാപ്പാ പറഞ്ഞു.
സ്വന്തം കഴിവുകേടുകള്‍ മറയ്ക്കുന്നതിനു വേണ്ടിയോ കുല്‍സിതമായ താല്പര്യങ്ങള്‍ക്കു വേണ്ടിയോ നടത്തുന്ന പരദൂഷണം സഭയെ നശിപ്പിക്കുന്നു എന്ന് പാപ്പാ മുന്നറിയിപ്പു നല്‍കി.
‘പരദൂഷണം പറയുന്നത് തടയാന്‍ മറ്റുള്ളവരുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിധിക്കുന്നതില്‍ ശ്രദ്ധയും വിവേകവും വേണം.’ എന്ന് കത്തോലിക്കാ സഭയുടെ വേദോപദേശം പഠിപ്പിക്കുന്നു.