പരിശുദ്ധാത്മാവിനായി ഹൃദയം തുറക്കൂ: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലൂടെ സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും അതിനാല്‍ കത്തോലിക്കാ സഭയ്ക്ക് നിശ്ചലയായി നില്‍ക്കാന്‍ സാധിക്കുകയില്ലെന്നും ഫ്രാന്‍സിസ് പാപ്പാ.

‘ഇന്ന് കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നത്, പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കുന്നതിനു വേണ്ടിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് വിധേയത്വം പുലര്‍ത്തിക്കൊണ്ടാണ് സഭ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പരിശുദ്ധാത്മാവ് ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യം നിരന്തരം നമുക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നു’ പാപ്പാ പറഞ്ഞു.

തന്റെ കുരിശുമരണത്തിന്റെ സമയം അടുത്തു വന്നപ്പോള്‍ യേശു അപ്പോസ്തലന്മാരെ ധൈര്യപ്പെടുത്തുന്നത് അവരെ തനിയെ വിടുകയില്ല എന്ന് പറഞ്ഞു കൊണ്ടാണ്. അവര്‍ക്ക് ശക്തി പകരാന്‍ പരിശുദ്ധാത്മാവ് കുടെ ഉണ്ടാകും. സുവിശേഷം ലോകം മുഴുവന്‍ എത്തിക്കാന്‍ ആത്മാവ് അവരെ ശക്തിപ്പെടുത്തും, പാപ്പാ പറഞ്ഞു.

യേശു പിതാവിന്റെ പക്കലേക്ക് മടങ്ങി പോയെങ്കിലും തന്റെ ശിഷ്യന്മാരെ തുര്‍ന്നും ശക്തിപ്പെടുത്താനും നയിക്കാനും പഠിപ്പിക്കാനും വേണ്ടി പരിശുദ്ധാത്മാവിനെ അയക്കുന്നു. പരിശുദ്ധാത്മാവിലൂടെയാണ് യേശു തന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നത്, പാപ്പാ വിശദീകരിച്ചു.

പരിശുദ്ധ കന്യാമറിയത്തെ നമ്മുടെ മാതൃകയായി അവതരിപ്പിച്ച പാപ്പാ, മനുഷ്യാവതാരത്തില്‍ ഏറ്റവും പരിപൂര്‍ണതയോടെയും വിധേയത്വത്തോടെയും വിശ്വാസത്തോടെയും സഹകരിച്ച മറിയത്തെ വാഴ്ത്തി. ‘ നനമ്മുടെ സ്വര്‍ഗീയ അമ്മ എന്ന നിലയില്‍ പരിശുദ്ധ മാതാവ് സഭയെയും മനുഷ്യരാശിയെ മുഴുവനെയും സംരക്ഷിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നാം നയിക്കപ്പെടുന്നതിന് വേണ്ടി അമ്മ നമ്മെ സഹായിക്കുന്നു’ പാപ്പാ വ്യക്തമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles