യുദ്ധം ഒരിക്കലും സ്നേഹം വിതയ്ക്കുന്നില്ല: ഫ്രാൻസിസ് പാപ്പാ

യുദ്ധം ഒരിക്കലും സ്നേഹമല്ല വിതയ്ക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. യുദ്ധം വൈരാഗ്യമാണ് വിതയ്ക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ പതിവുപോലെ ബുധനാഴ്ചകളിൽ നടത്തിവരുന്ന ഉദ്ബോധനത്തിന്റെ ഭാഗമായി, അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയിലാണ് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് പാപ്പാ സംസാരിച്ചത്.

യുദ്ധത്തിൽ ആയിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ, കഴിഞ്ഞ ദിവസങ്ങളിലേതുപോലെ, ഈ ബുധനാഴ്ചയും ആവർത്തിച്ചു. പൊതുകൂടിക്കാഴ്ചയുടെ അവസാനം ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ്, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ എന്നിവിടങ്ങളെ പാപ്പാ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് ഇങ്ങനെ ഓർമ്മിപ്പിച്ചത്. ഗാസ മുനമ്പിൽ സഹനത്തിലൂടെ കടന്നുപോകുന്ന ജനങ്ങളെ മറക്കാതിരിക്കാമെന്ന് പാപ്പാ ഇത്തവണയും ആവർത്തിച്ചു.

യുദ്ധത്തിന്റെ ഇരകളാകേണ്ടിവരുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഒരുപാട് പേരാണ് യുദ്ധത്തിന്റെ ഇരകളാകേണ്ടിവരുന്നതെന്ന് ഓർമ്മിപ്പിച്ചു.

യുദ്ധം ഒരിക്കലും സ്നേഹം വിതയ്ക്കുന്നില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധം നാശം കൊണ്ടുവരികയും ആളുകൾ തമ്മിൽ വൈരാഗ്യം വിതയ്ക്കുകയുമാണ് ചെയ്യുന്നത്. യുദ്ധങ്ങൾ മൂലം കഷ്ടപ്പെടുന്ന ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles