മിഷണറിയായി ജപ്പാനില്‍ പോകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

ടോക്കിയോ: ജപ്പാനില്‍ പ്രേഷിതനായി പോകാന്‍ ഒരു ആഗ്രഹം തനിക്കുണ്ടായിരുന്നതായി ഫ്രാന്‍സിസ് പാപ്പാ വെളിപ്പെടുത്തി. ശനിയാഴ്ച ജപ്പാനിലെ മെത്രാന്‍മാരോട് സംസാരിക്കവെയാണ് പാപ്പാ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. മുമ്പ് ജപ്പാനിലേക്ക് ക്രിസ്തുമതം കൊണ്ടുവന്നവരെ പാപ്പാ പുകഴ്ത്തി.

‘നിങ്ങള്‍ക്ക് അറിയാമോ എന്നെനിക്കറിയില്ല, ചെറുപ്പകാലത്ത് എനിക്ക് ജപ്പാനോട് വലിയ ഇഷ്ടവും പ്രിയവും ഉണ്ടായിരുന്നു.’ പാപ്പാ പറഞ്ഞു. ഒരു യുവ ഈശോസഭാ വൈദികന്‍ എന്ന നിലയില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്റെ മാതൃക പിന്‍ചെന്ന് ജപ്പാനിലെത്തി മിഷണറി പ്രവര്‍ത്തനം ചെയ്യാന്‍ പാപ്പാ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം മൂലമാണ് അന്ന് ആ ആഗ്രഹം നടക്കാതെ പോയതെന്നും പാപ്പാ വ്യക്തമാക്കി.

‘അന്നത്തെ പ്രേഷിതചോദന ഉളവായിട്ട് ഇപ്പോള്‍ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്ന് അത് സഫലമായിരിക്കുന്നു. വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യവുമായി ഈ മണ്ണില്‍ കാല്‍കുത്തിയ മഹാത്മാക്കളുടെ കാലടികള്‍ പിന്തുടര്‍ന്ന് ഇവിടെ വരാന്‍ ദൈവം എന്നെ അനുവദിച്ചു’ പാപ്പാ പറഞ്ഞു.

തായ്‌ലണ്ടില്‍ ആരംഭിച്ച പാപ്പായുടെ ഏഷ്യന്‍ സന്ദര്‍ശനം ഇപ്പോള്‍ ജപ്പാനില്‍ എത്തിയിരിക്കുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കാലടികള്‍ പിന്തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ നാഗസാക്കിയും ഹിരോഷിമയും സന്ദര്‍ശിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles