സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പാ 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി

ഞായറാഴ്ച യേശുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പാ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുകയും തദവസരത്തില്‍ 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു.

സഭയുടെ പരമ്പരാഗതമായ രീതി പിന്‍ചെന്നു കൊണ്ടാണ് യേശുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ദിവസമായ ഇന്നലെ സിസ്റ്റൈന്‍ ചാപ്പലില്‍ വച്ച് പാപ്പാ ദിവ്യബലി അര്‍പ്പിച്ചത്. ജോര്‍ദാന്‍ നദിയില്‍ വച്ച് യേശു സ്‌നാപക യോഹന്നാനില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചതിന്റെ ഓര്‍മ ആചരിക്കുന്ന തിരുനാളാണ് യേശുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍.

ദിവ്യകര്‍മങ്ങളുടെ ഭാഗമായി 32 കുഞ്ഞുങ്ങളുടെ മാമ്മോദീസയുടെ മാര്‍പാപ്പ നിര്‍വഹിച്ചു. വത്തിക്കാന്‍ ജീവനക്കാരുയെും നയതന്ത്രജ്ഞരുടെയും കുഞ്ഞുങ്ങള്‍ക്കാണ് പാപ്പായുടെ കൈ കൊണ്ട് ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത്.

ജ്ഞാനസ്‌നാന കര്‍മത്തിന് മുമ്പ് നല്‍കിയ പ്രഭാഷണത്തില്‍ പാപ്പാ യേശു സ്‌നാപക യോഹന്നാനോട് നല്‍കിയ മറുപടിയെ കുറിച്ച സംസാരിച്ചു. ‘ഇപ്പോള്‍ ഇങ്ങനെയാകട്ടെ, സകല നീതിയും പൂര്‍ണമാകേണ്ടത് ആവശ്യാണ്’. ഒരു കുഞ്ഞിന് മാമ്മോദീസ നല്‍കുന്നത് അവനോട് നീതി ചെയ്യുന്നതിന് തുല്യമാണെന്ന് പാപ്പാ പറഞ്ഞു. ‘എന്തെന്നാല്‍ മാമ്മോദീസ നല്‍കുമ്പോള്‍ നാം ആ കുഞ്ഞിന് ഒരു നിധി നല്‍കുകയാണ്. നാം അതിന് ഒരു പ്രതിജ്ഞന നല്‍കുന്നു: പരിശുദ്ധാത്മാവ് എന്ന പ്രതിജ്ഞ.’

കുട്ടികളായിരിക്കുമ്പോള്‍ മാമ്മോദിസ നല്‍കുന്നതാണ് നല്ലതെന്നും മാര്‍പാപ്പ പറഞ്ഞു, കാരണം, കുഞ്ഞ് പരിശുദ്ധാത്മാവില്‍ വളര്‍ന്നു വരാന്‍ അതാണ് നല്ലത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles