ദൈവികമായ പുതുമ കൊണ്ടുവരുന്ന കാലമാണ് ആഗമനകാലമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ദൈവത്തിന്റെ പുതുമ കൊണ്ടുവരുന്ന കാലമാണ് ആഗമനകാലമെന്ന് ഫ്രാന്‍സിസ് പാപ്പാ. പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും കാലമാണത്, പാപ്പാ പറഞ്ഞു. ഇറ്റാലിയന്‍ രൂപതകളായ ഉഗെന്തോ സാന്താ മരിയ ഡി ല്യൂക്കാ, മൊര്‍ഫെത്താ റുവോ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

പുതിയ ആരാധനാക്രമം ആരംഭിക്കുന്ന സന്ദര്‍ഭമാണ് ആഗമനകാലം. നാം കര്‍ത്താവിനോടൊപ്പം ജനിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവത്തെ പ്രവേശിപ്പിക്കാന്‍ നാം തയ്യാറാകുമ്പോള്‍ ശരിയായ പുതുമ നമ്മില്‍ നിറയുന്നു.

‘നിങ്ങള്‍ ഇപ്രകാരമാണ് ആഗമനകാലം കൊണ്ടാടേണ്ടത്. ഇത് സമാശ്വാസകരമായ പുതുമയുടെയും സന്തോഷകരമായ പ്രതീക്ഷയുടെയും സന്ദര്‍ഭമാണ്’ പാപ്പാ വിശദീകരിച്ചു. മുകളിലേക്ക് നോക്കൂ. ശിരസ്സുയര്‍ത്തൂ. നിങ്ങളുടെ നോട്ടം സ്വര്‍ഗത്തിലേക്കുയര്‍ത്താന്‍ യേശു ആഹ്വാനം ചെയ്യുന്നു. അവിടെ നിന്ന് അവിടുന്ന് വീണ്ടും വരും’ പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles