ജീവിതസാക്ഷ്യം കൊണ്ടു വേണം വചനം പ്രഘോഷിക്കാനെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: വിശ്വസനീയമായ ജീവിതസാക്ഷ്യം കൊണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. പത്രോസും അന്ത്രയോസും ചെയ്തതു പോലെ എല്ലാം ഉപേക്ഷിച്ച് വചനം പ്രഘോഷിക്കാനും സാക്ഷ്യം നല്‍കാനും പാപ്പാ ആഹ്വാനം ചെയ്തു.
ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നാല്‍ വെറും സാധാരണ വാര്‍ത്ത എത്തിക്കുകയല്ല, ഒരേയൊരു മഹത്തായ വാര്‍ത്ത മനുഷ്യരുടെ പക്കല്‍ എത്തിക്കുകയാണ്, പാപ്പാ വിശദീകരിച്ചു.
വിശ്വാസപ്രഘോഷണം പരസ്യം ചെയ്യലല്ല എന്ന് പാപ്പാ വ്യക്തമാക്കി. അത് പ്രലോഭനകരമായ എന്തെങ്കിലും സമ്മാനം കൊടുത്ത് വിശ്വാസത്തിലേക്ക് ആനയിക്കലല്ല, പരസ്യത്തിലൂടെ നമ്മുടെ വശത്തേക്ക് കൊണ്ടുവരുന്നതുമല്ല അത്. അതിനൊക്കെ അപ്പുറമാണ് സുവിശേഷ പ്രഘോഷണം, പാപ്പാ പറഞ്ഞു.

വചനം യഥാവിധി പ്രഘോഷിക്കാന്‍ ആദ്യം നമ്മള്‍ സാക്ഷികളായിരിക്കണം. നമ്മുടെ ജീവിതം വിശ്വാസ്യയോഗ്യമായി ലോകത്തിനു തോന്നിയാല്‍ മാത്രമേ, വിശ്വാസം സ്വീകരിക്കപെടുകയുള്ളൂ, പരിശുദ്ധ പിതാവ് വ്യക്തമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles