അൽമായ വിശ്വാസികളുടെ വിളിയെക്കുറിച്ച് സുവ്യക്തമായ അവബോധം വളർത്തുക! ഫ്രാൻസീസ് പാപ്പാ

അഖില ക്രൈസ്തവജനതയുടെ ഉന്നമനത്തിനായുള്ള ബഹുവിധ ദൗത്യങ്ങളിലും സേവനങ്ങളിലും ആവിഷ്കൃതമാകുന്ന തങ്ങളുടെ വിളിയെക്കുറിച്ച് അല്മായ വിശ്വാസികളിൽ ഉപരി സ്പഷ്ടമായ ഒരു അവബോധം വളർത്തിയെടുക്കേണ്ടതിൻറെ ആവശ്യകത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയിലെ കത്തോലിക്കാസഭ  ആഗസ്റ്റ് 22-25 വരെ, സലേർണൊ വേദിയാക്കി, ആചരിക്കുന്ന എഴുപത്തിരണ്ടാം ദേശീയ ആരാധനാക്രമവാരത്തോടനുബന്ധിച്ച് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് തിങ്കളാഴ്‌ച (22/08/22) നല്കിയ സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തു കാട്ടിയിരിക്കുന്നത്.

ആരാധനാകർമ്മ കേന്ദ്രത്തിൻറെ  (Centro di Azione Liturgica CAL) അദ്ധ്യക്ഷനായ കത്തൻത്സാറൊ സ്ക്വില്ലാച്ചെ അതിരൂപതയുടെ മെത്രാപ്പോലിത്തൻ ആർച്ചുബിഷപ്പ് ക്ലാവുദിയൊ മനിയാഗൊയ്ക്കാണ് കർദ്ദിനാൾ പരോളിൻ പാപ്പായുടെ സന്ദേശം അയച്ചത്.

“ശുശ്രൂഷകൾ സിനഡാത്മകതയുടെ സേവനത്തിന്” എന്ന വിചിന്തന പ്രമേയമാണ് ഈ എഴുപത്തിരണ്ടാം ദേശീയ ആരാധനാക്രമവാരാചരണം സ്വീകരിച്ചിരിക്കുന്നത്.

“ഞാനാകട്ടെ നിങ്ങളുടെ ഇടയിൽ പരിചാരകനെപ്പോലെയാണ്” (ലൂക്കാ 22,27) എന്ന യേശുവചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ, ഇതായിരിക്കണം സഭയിലെ ഏതാരു ശുശ്രൂഷയുടെയും മാതൃക എന്ന് സന്ദേശത്തിൽ ഉദ്ബോധിപ്പിക്കുന്നു.

ദൗത്യങ്ങളുടെയും ശുശ്രൂഷകളുടെയും വൈവിധ്യത്താൽ കർത്താവിനെ സ്തുതിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ദൈവജനം മുഴുവൻറെയും ആരാധനാക്രമപരമായ ചൈതന്യവത്ക്കരണത്തെക്കുറിച്ചുള്ള ഒരു പരിചിന്തനമാണ് ആരാധനാകർമ്മ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നതെന്ന വസ്തുതയും പാപ്പാ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

രണ്ടാം വത്തിക്കാൻ സൂനഹദോസാനന്തരം അറുപത് വർഷം പിന്നിടുന്ന നിലവിലെ സാഹചര്യങ്ങൾ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ട് ഇറ്റലിയിലെ സഭകളുടെ അജപാലന ദൗത്യത്തിനുള്ള സേവനത്തോടു പ്രതിബദ്ധത പുലർത്തുന്ന ഈ സമ്മേളനം ശുശ്രൂഷായാഥാർത്ഥ്യത്തിൻറെ ദൈവശാസ്‌ത്ര-ആരാധാനക്രമ-അജപാലനപരങ്ങളായ അഗാധ പഠനത്തിന് സംഭാവനചെയ്യുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.

പൊതുപൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും തമ്മിൽ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles