സുവിശേഷ ഭാഗ്യങ്ങള്‍ വഴി വിശുദ്ധി പ്രാപിക്കാമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: മലയിലെ പ്രസംഗത്തില്‍ യേശു പ്രഖ്യാപിച്ച എട്ടു സുവിശേഷ ഭാഗ്യങ്ങള്‍ സ്വാര്‍ത്ഥതയില്‍ നിന്ന് വിശുദ്ധിയിലേക്കുള്ള മാര്‍ഗം കാണിച്ചു തരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.

‘ലോകത്തിന് അനുരൂപമായ ജീവിതത്തില്‍ നിന്ന് ദൈവത്തിന് അനുരൂപമായ ജീവിതത്തിലേക്ക് ഒരു ഈസ്റ്റര്‍ യാത്ര നടത്തലാണ് സുവിശേഷഭാഗ്യങ്ങളുടെ വഴി. സ്വാര്‍ത്ഥതയുടെ മാര്‍ഗത്തില്‍ നിന്ന് പരിശുദ്ധാത്മാവ് നയിക്കുന്ന മാര്‍ഗത്തിലേക്ക് മാറലാണത്’ പാപ്പാ വിശദീകരിച്ചു.

എട്ടമാത്തെ സുവിശേഷ ഭാഗ്യവും ഒന്നാമത്തെ സുവിശേഷഭാഗ്യവും പരസ്പരം പൂര്‍കങ്ങളാണെന്ന് പാപ്പാ പറഞ്ഞു. നീതിക്കു വേണ്ടി പീഡനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ സ്വര്‍ഗരാജ്യം അവകാശമാക്കും എന്നതാണ് എട്ടാമത്തെ ഭാഗ്യം. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍, സ്വര്‍ഗാരാജ്യം അവരുടേതാണ് എന്നാണ് ഒന്നാമത്തെ ഭാഗ്യം.

ആത്മാവില്‍ ദരിദ്രര്‍ക്കെന്നതു പോലെ നീതിക്കു വേണ്ടി പീഡനമേല്‍ക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ് സ്വര്‍ഗരാജ്യം, പാപ്പാ വിശദീകരിച്ചു.

സുവിശേഷ ഭാഗ്യങ്ങളുടെ വഴിയേ ചരിക്കുന്നവര്‍ക്കു വൈകാതെ തന്നെ ലോകത്തിന്റെ എതിര്‍പ്പ് നേരിടേണ്ടി വരും. എന്നാല്‍ ലോകത്തേക്കാള്‍ വിലപ്പെട്ട ഒന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നതിനാല്‍ അവര്‍ ഭാഗ്യവാന്മാരാണ്, പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles