സിറിയയിലെ അശരണരെ സംരക്ഷിക്കാന്‍ പ്രസിഡന്റിനോട് മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: രാജ്യത്തെ ദുര്‍ബലരെയും അശരണരെയും സംരക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനോട് ആവശ്യപ്പെട്ടു.

‘മനുഷ്യവംശം ദുരന്തം നേരിടുന്ന ഈ ദുരവസ്ഥ തടയാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഫ്രാന്‍സിസ് സിറിയന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്നു. അശരണരായ ജനതയെ, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായ മനുഷ്യരെ, അന്താരാഷ്ട്ര മാനുഷുക നിയമം അനുസരിച്ച് സംരക്ഷിക്കുക.’ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയത്രോ പരോളിന്‍ വഴി സിറിയന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നു. കത്ത് ജൂലൈ 22 ാം തീയതി കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സന്‍ വഴി അസ്സദിന് കൈമാറി.

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ടര്‍ക്കിഷ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഇദിബ് രാജ്യത്തിലെ അവസാനത്തെ സുപ്രധാന വിമത ശക്തികേന്ദ്രമാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവിടേക്ക് റഷ്യയുടെ സഹായത്തോടെ ക്‌നത്ത ആക്രമണമാണ് സിറിയന്‍ സര്‍ക്കാര്‍ അഴിച്ചു വിടുന്നത്. 2000 ത്തിലേറെ ആളുകള്‍ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles