വി. ഫ്രാന്‍സിസ് അസ്സീസിക്ക് ഉറുമ്പുകളെ ഇഷ്ടമില്ലാതിരുന്നത് എന്തു കൊണ്ട്?

വി. ഫ്രാന്‍സിസ് സകല പക്ഷിമൃഗാദികളെയും അതിരറ്റ് സ്‌നേഹിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം പക്ഷികളോട് സുവിശേഷം പ്രഘോഷിക്കുകയും വന്യനായ ചെന്നായെ മെരുക്കുകയും ചെയ്തു.

എന്നാല്‍ ഒരു പ്രത്യേക ജീവികളോട് വിശുദ്ധന് അത്ര മമത ഉണ്ടായിരുന്നില്ല എന്ന് 14 ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ദ ലിറ്റല്‍ ഫഌവേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് എന്നാണ് ആ ജീവചരിത്രത്തിന്റെ പേര്.

എല്ലാ പക്ഷി മൃഗാദികളും തങ്ങള്‍ക്ക് ലഭിക്കുന്നത് ഭക്ഷിച്ച് സംതൃപ്തരായിരുന്നു. അവ ഒന്നും നാളത്തേക്ക് ശേഖരിച്ചു വച്ചിരുന്നില്ല. കൂടുതല്‍ ഒ്ന്നും ചോദിച്ചിരുന്നില്ല. എന്നാല്‍ വി. ഫ്രാന്‍സിസ് ഉറുമ്പുകളെ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ബ്രദര്‍ ഗയില്‍സ് പറഞ്ഞിട്ടുണ്ടെന്ന് ജീവചരിത്രകാരന്‍ പറയുന്നു.

കാരണമെന്തെന്നാല്‍ ഉറുമ്പുകള്‍ തങ്ങളുടെ ഭാവി ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വലിയ ശ്രദ്ധയോടെ ്ഭക്ഷണം ശേഖരിച്ചു വച്ചിരുന്നു! നാളേയ്ക്ക് ഭക്ഷണമൊന്നും ശേഖരിച്ചു വയ്ക്കാത്ത പക്ഷികളാണ് ശേഖരിച്ചു വയ്ക്കുന്ന ഉറുമ്പുകളേക്കാള്‍ നല്ലതെന്ന് വി. ഫ്രാന്‍സിസ് വിശ്വസിച്ചിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles