വി. പാദ്രേ പിയോയുടെ ആദ്യത്തെ അത്ഭുതം

ലൂയിജി ഓര്‍ലാണ്ടാ , ഫ്രാന്‍സിക്കോയുടെ (ഫ്രാന്‍സിസ്‌ക്കോ എന്നായിരുന്നു വി. പാദ്ര പിയോയുടെ യഥാര്‍ത്ഥ പേര്) ബാല്യകാല സുഹ്യത്താണ് . രണ്ടുപേര്‍ക്കും ഒരേ പ്രായം. സുഹൃത്തുക്കള്‍ ഒരുമിച്ച് ആടിനെ മേയ്ക്കാന്‍ പോകാറുണ്ട് . ബാലനായ ഫ്രാന്‍സിസ്‌കോയുടെ സ്വഭാവ സവിശേഷതയെക്കുറിച്ച് ലൂയിജി പിന്നീട് പലപ്പോഴും അനുസ്മരിച്ചിരുന്നു . ‘ അന്ന് ഞങ്ങള്‍ രണ്ടുപേരുംകൂടി ആടിനെ മേയ്ക്കാന്‍ പോയി . അവന്‍ ശാന്തനും സമാധാനപ്രിയനുമായിരുന്നു. എന്റെ നിര്‍ബ്ബന്ധത്തി നുവഴങ്ങി ഞങ്ങള്‍ തമ്മില്‍ ഗുസ്തി പിടിച്ചു . ഞാന്‍ അവന്റെ കീഴിലായി , എനിക്ക് എണീക്കാന്‍ സാധിച്ചില്ല. എനിക്ക് ദേഷ്യം വന്നു. ഞാന്‍ പിയോയെ ഒരു ചീത്തവിളിച്ചു. ഫ്രാന്‍സിക്കോയുടെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു. അവന്‍ പിടിവിട്ടു . അവിടെനിന്നും വേഗം ഓടിപ്പോയി. ചീത്തവാക്കുകള്‍ കേള്‍ക്കുന്നതുപോലും അവന് ബുദ്ധിമുട്ടായിരുന്നു’.

ഫ്രാന്‍സിസ്‌കോയും പിതാവുംകൂടി ഒരിക്കല്‍ വി.പെല്ലിഗിനോയുടെ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തി . ഈശോയുടേയും മാതാവിന്റേയും നാമത്തില്‍ കുരിശുവരച്ചാണ് യാത്ര ആരംഭിച്ചത്. വിശുദ്ധന്റെ ദേവാലയത്തില്‍ അവര്‍ ഏറെനേരം പ്രാര്‍ത്ഥനയില്‍ മുഴുകി. ‘മോനേ , നമുക്ക് വീട്ടിലേക്ക് പോകാം’ . ഗ്രാസ്സിയോ പറഞ്ഞു . ‘ കുറച്ചു സമയം കൂടി കഴിയട്ടെ പപ്പാ. ഞാന്‍ അല്പനേരംകൂടി പ്രാര്‍ത്ഥിക്കട്ടെ ‘ . ഫ്രാന്‍സിസ്‌ക്കോ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഗ്രാസ്സിയോ സമ്മതിച്ചു .

അവര്‍ ദേവാലയത്തിലെത്തി അല്പസമയം കഴിഞ്ഞപ്പോള്‍ പോളിയോ പിടിപെട്ട് തളര്‍ന്ന കുഞ്ഞിനെ തോളിലേറ്റിക്കൊണ്ട് ഒരു സ്ത്രീ ദേവാലയത്തിലേക്ക് കടന്നുവന്നിരുന്നു . ആ അമ്മ കുഞ്ഞിനെയുംകൊണ്ട് വിശുദ്ധന്റെ രൂപത്തിനു മുമ്പില്‍ മുട്ടുകുത്തി . തന്റെ കുഞ്ഞിന് ആരോഗ്യം നല്‍കണമേയെന്ന് അവള്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ആ കുഞ്ഞിന്റെ അവസ്ഥയില്‍ അലിവു തോന്നിയ ഫാന്‍സിസ്‌ക്കോയും അവനുവേണ്ടി പ്രാര്‍ത്ഥിച്ചു . പെട്ടെന്ന് ആ സ്ത്രീയുടെ ഭാവം മാറി.

‘ഈ കുഞ്ഞിനെ ദൈവത്തിനും അങ്ങേക്കും വേണ്ടെങ്കില്‍ എനിക്കും ഇവനെ വേണ്ട’ എന്ന് അമര്‍ഷത്തോടെ വിളി ച്ചുപറഞ്ഞുകൊണ്ട് അവള്‍ ആ കുഞ്ഞിനെ വിശുദ്ധന്റെ രൂപത്തിനു മുമ്പിലേക്ക് വലിച്ചെറിഞ്ഞു . ഒരു നിമിഷം ഭയാനകമായ നിശ്ശബ്ദത എല്ലായിടത്തും നിറഞ്ഞു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.

പെട്ടെന്ന് സന്തോഷത്തിന്റെ ഒരു ശബ്ദമുയര്‍ന്നു. അതാ, ആ കുഞ്ഞ് സ്വയം എഴുന്നേറ്റ് നില്‍ക്കുന്നു! അവന്‍ ആരോഗ്യവാനായി അമ്മയുടെ അടുക്കലേക്ക് നടക്കുന്നു . അവിടെ കൂടി നിന്നിരുന്നവര്‍ അത്ഭുതപ്പെട്ടു. അത്ഭുതവിവരമറിയിക്കാന്‍ ദേവാലയമണി മുഴങ്ങി . ദേവാലയത്തി നുള്ളിലേക്ക് ആളുകള്‍ തള്ളിക്കയറി . തിരക്കിനിടയിലൂടെ ഗ്രാസ്സിയോയും ഫ്രാന്‍സിസ്‌ക്കോയും ദേവാലയത്തിന് പുറത്തു കടന്നു.

ഈ സംഭവത്തെക്കുറിച്ച് പാദ്രെ പിയോ ഓര്‍മ്മിക്കുന്നു : ‘ അന്ന് ഞാനും പപ്പായും കൂടി തിരിച്ചുപോന്നപ്പോള്‍ പപ്പാ വളരെ കോപി ഷ്ഠനായിരുന്നു . എന്നോടുള്ള ദേഷ്യം മുഴുവനും തീര്‍ത്തത് പാവം കഴുതയോടാണ് . ആ നിരുപ്രദവജീവിയെ അദ്ദേഹം വഴിനീളെ തല്ലി . ഞാന്‍ തിരിച്ചുപോരാന്‍ വൈകിയതിന് ആ പാവം ശിക്ഷിക്കപ്പെട്ടു ‘.

മുപ്പതു വര്‍ഷത്തിനുശേഷം ഈ സംഭവത്തെക്കുറിച്ച് പാദ്രേ പി യോയുടെ ആത്മീയ പിതാവായ ഫാ. റാഫേല്‍ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ് . ‘ അന്ന് ഈ അത്ഭുതം പ്രവര്‍ത്തിച്ചത് യഥാര്‍ത്ഥത്തില്‍ വി.പെല്ലിഗ്രിനോ ആയിരുന്നോ ? അതോ ഭാവിയിലെ പാദ്രേ പിയോ ആയിരുന്നോ ? യേശുവിന്റെ ജീവിതത്തിലെ ആദ്യത്തെ അത്ഭുതത്തെക്കുറിച്ച് ഞാന്‍ ഓര്‍മ്മിക്കയാണ് . ഈ അത്ഭുതം കാനായിലെ അത്ഭു തത്തോട് ബന്ധപ്പെടുന്നതാണോയെന്ന് ഞാന്‍ സംശയിക്കുന്നു . കാനായില്‍ നമ്മള്‍ ഒരു അമ്മയെ കണ്ടു . ഇവിടെ ഒരു പിതാവിനേയും. ഇത് വി.പെല്ലിഗിനോയൊടൊപ്പം പാദ്രേ പിയോ പ്രവര്‍ത്തിച്ച ആദ്യത്തെ അത്ഭുതമായിരിക്കാം ‘.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles