ഇന്നത്തെ തിരുനാള്‍: കര്‍മല മാതാവിന്റെ തിരുനാള്‍

ജൂലൈ മാസം 16 ാം തീയതി കര്‍മല മാതാവിന്റെ തിരുനാളാണ്. കര്‍മലീത്താ സന്ന്യാസ സഭക്കാര്‍ പരിശുദ്ധ കന്യാമറിയത്തെയാണ് അവര്‍ തങ്ങളുടെ മധ്യസ്ഥയായി വണങ്ങുന്നത്. പരിശുദ്ധ അമ്മ കര്‍മല മാതാവ് എന്നും അറിയപ്പെടുന്നു. കര്‍മലീത്ത സഭക്കാര്‍ പരിശുദ്ധ കന്യാമാതാവിനെ തങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥയായി വണങ്ങാന്‍ പ്രധാന കാരണങ്ങള്‍ ഇവയാണ്. കര്‍മലീത്താസഭക്കാരുടെ ജീവിതാരൂപി പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയുമാണ്. ഇക്കാര്യത്തില്‍ ജീവിതകാലം മുഴുവന്‍ പ്രാര്‍ത്ഥനാരൂപിയിലും ധ്യാനാരൂപിയിലും ജീവിച്ച പരിശുദ്ധ കന്യാമറിയമാണ് ഏറ്റവും പരിപൂര്‍ണയായ മാതൃക. ചരിത്രം അനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടില്‍ കര്‍മലീത്താ സഭയുടെ പ്രയോര്‍ ജനറലായിരുന്ന വി. സൈമണ്‍ സ്റ്റോക്ക് സഭയുടെ വലിയൊരു പ്രതിസന്ധിഘട്ടത്തില്‍ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം വിളിച്ചു പ്രാര്‍ത്ഥിച്ചു. അതിന്‍ പ്രകാരം 1261 ജൂലൈ 16 ാം തീയതി വിശുദ്ധന് പരിശുദ്ധ അമ്മയുടെ ദര്‍ശനം ഉണ്ടായി. ദര്‍ശനത്തില്‍ പരിശുദ്ധ അമ്മ തന്റെ പ്രത്യേക സംരക്ഷണത്തിന്റെ അടയാളമായി തവിട്ടു നിറമുള്ള ഉത്തരീയം വിശുദ്ധന് നല്‍കി. ഇതാണ് പില്‍ക്കാലത്ത് പ്രസിദ്ധമായി തീര്‍ന്ന കര്‍മലീത്താ ഉത്തരീയം.

കര്‍മല മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles