ഇന്നത്തെ തിരുനാള്‍: ഗ്വാദലൂപ്പെ മാതാവ്

ഗ്വാദലൂപ്പെ മാതാവിന്റെ ബസിലിക്ക സ്ഥിതി ചെയ്യുന്നത് മെക്‌സിക്കോ നഗരത്തിലാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള കത്തോലിക്കാ തീര്‍ത്ഥാടനമാണ് ഗ്വാദലൂപ്പെ. 1531 ഡിസംബര്‍ 9 മുതലുള്ള ദിവസങ്ങളില്‍ പരിശുദ്ധ കന്യാമറിയം വി. ജുവാന്‍ ഡിയേഗോയ്ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണാര്‍ത്ഥമാണ് ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ഇക്കാര്യം മെക്‌സിക്കോയിലെ മെത്രാനെ അറിയിച്ചപ്പോള്‍, ദര്‍ശനം ശരിയാണെന്ന് തെളിയിക്കാന്‍ ഒരു അടയാളം വേണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. പിറ്റേന്ന്, മാതാവ് പ്രത്യക്ഷയായപ്പോള്‍ കുന്നിന്‍ മുകളില്‍ പോയി അവിടെ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ പറിച്ചു കൊണ്ടു വരാന്‍ അമ്മ ഡിയേഗോയോട് ആവശ്യപ്പെട്ടു. പൂക്കള്‍ ശേഖരിച്ച് തന്റെ മേലങ്കിക്കുള്ളില്‍ പൊതിഞ്ഞു പിടിച്ച് അദ്ദേഹം മെത്രാന്റെ അടുത്തേക്ക് ചെന്നു. മെത്രാന്റെ സന്നിധിയില്‍ എത്തിയ ഡിയേഗോ പൂക്കള്‍ കാണിക്കാനായി മേലങ്കി തുറന്ന നിമിഷത്തില്‍ കസ്റ്റീലിയന്‍ പൂക്കള്‍ ചിതറി വീണു. ബിഷപ്പ് ഞെട്ടിപ്പോയി. അതേ അടയാളം തന്നെയാണ് അദ്ദേഹവും ആഗ്രഹിച്ചിരുന്നത്. പൂക്കള്‍ വീണു കഴിഞ്ഞപ്പോള്‍ ഡിയേഗോയുടെ അങ്കിയില്‍ മാതാവിന്റെ വിശുദ്ധ രൂപവും കാണുമാറായി (ഈ സമയം ഡിയേഗോയുടെ മരണമസാന്നനായ അമ്മാവനന്‍ സുഖം പ്രാപിച്ചു). ഡിസംബര്‍ 12 നാണ് മാതാവ് പൂക്കളുടെ അത്ഭുതം പ്രവര്‍ത്തിച്ചത്.  അതിന്റെ ഓര്‍മയ്ക്കായി ഡിസംബര്‍ 12 ന് തിരുനാള്‍ ആഘോഷിക്കുന്നു.

ഗ്വാദലൂപ്പെ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles