മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ആറാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ആറാം ദിവസം ~

എന്റെ മക്കളെ, നിങ്ങള്‍ ഒരുമിച്ചു നിങ്ങളുടെ ഹൃദയങ്ങള്‍ കൊണ്ടുവരുവിന്‍. എന്റെ വിളിക്കുള്ള പ്രത്യുത്തരത്തിന്റെ ഉദ്ദേശ്യം പരിശുദ്ധ ത്രിത്വത്തെ ശുശ്രൂഷിക്കുക എന്നുള്ളതാണ്. ഞാന്‍ നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു. നിങ്ങള്‍ക്കു നന്മ ഭവിക്കട്ടെ എന്ന ആശിക്കുന്നു. ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള അന്തിമ പോരാട്ടത്തിനുവേണ്ടി നിങ്ങളെത്തന്നെ ഒരുക്കുക. ശക്തിയോടും ഐക്യത്തോടും കൂടി നില്‍ക്കുക. ലോകസമാധാനത്തിനുവേണ്ടി നിലകൊള്ളുക. പിതാവായ ദൈവത്തിന്റെ വാഗ്ദാനമാണിത്.

നമ്മുടെ പ്രതിഷ്ഠ അവിടുന്നു സ്വീകരിച്ചിരിക്കുന്നു. നമ്മുടെ മാനസാന്തരം അവിടുന്നു പ്രതീക്ഷിക്കുന്ന. നമ്മുടെ ഓരോ ഹൃദയങ്ങളെയും സ്വന്തമാക്കി അവിടുത്തെ രാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു.

പരിശുദ്ധ അമ്മ പറയുന്നു. എന്റെ കരങ്ങള്‍ പിടിച്ച് ഭയപ്പെടാതെ പിന്തിരിഞ്ഞു നോക്കാതെ ഓടുകയും, മുഴുവന്‍ ശ്രദ്ധയും ഈ ലക്ഷ്യത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്യുക. പ്രിയമക്കളെ, ഇതിന്റെ അര്‍ത്ഥം സ്വയം ശുചീകരിക്കുക എന്നതുമാത്രമല്ല, സ്‌നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം എന്നതാണ്. ഐക്യം ഒറ്റയ്ക്ക് ഉണ്ടാക്കിയെടുക്കുന്നതല്ല, പക്ഷെ നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു അവരെ ദൈവത്തിലേക്കു തിരിക്കുന്നതിലാണ്. ഈ ദൈവീക പ്രതിശ്ചായ കാണപ്പെടുമ്പോള്‍, നമ്മുടെ മാനസാന്തരം പ്രകടമാകും.

നേര്‍വഴി നയിക്കല്‍: പ്രതിഷ്ഠ നടത്തിയ ആത്മാവിനു മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാനും, ഉപദേശിക്കാനും മറ്റുമുള്ള കൃപകള്‍ നമ്മുടെ അമ്മ നല്‍കും. അതേസമയം അമ്മ നമ്മില്‍ നിന്ന് എന്താഗ്രഹിക്കുന്നു എന്നുള്ളതും നാം മനസ്സിലാക്കണം. നമ്മള്‍ എപ്പോഴും ഓര്‍മ്മിക്കേണ്ട ഒരു കാര്യം ഈ ബന്ധം ഒരു വശത്തേക്കു മാത്രമുള്ളതല്ല. ഇരുവശത്തേക്കുമുള്ളതാണെന്നാണ്. നമ്മുടെ മുന്നോട്ടുള്ള പ്രയാണം ദൈവം എന്താഗ്രഹിക്കുന്നു എന്നു നാം തിരിച്ചറിയുന്നതിലൂടെയാണ്. പരിശുദ്ധ അമ്മ വിശുദ്ധിയില്‍ വളരുവാന്‍ നമ്മോട് ആവശ്യപ്പെടുന്നുവെങ്കിലും അതിന്റെ സാക്ഷാത്കാരം അമ്മയിലൂടെത്തന്നെയാണ് ലഭ്യമാക്കുക.

മാര്‍ഗ്ഗനിര്‍ദ്ദേശം: ഒരു കാര്യം സത്യമാണ്. ദൈവപ്രേരണയില്ലാതെ സ്വാര്‍ത്ഥതയില്ലാത്ത നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിക്കുകയില്ല. പരിശുദ്ധാത്മാവിന്റെ ശക്തികൂടാതെ അവന്റെ നാമംപോലും ഉച്ചരിക്കുവാന്‍ സാധിക്കുകയില്ല. പരിശുദ്ധാത്മാവിന്റെ കൃപയാലാണ് നാം ചെയ്യുന്നതെന്നു മനസ്സിലാക്കിക്കൊണ്ട് പരിശുദ്ധാത്മാവിന്റെ രക്ഷാകരപദ്ധതിയില്‍ നാം സഹകരിക്കണം. കഷ്ടതകളും ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും സഹിക്കാതെ വിശുദ്ധരാകണമെന്നു പലരും ആഗ്രഹിക്കുന്നു. ദൈവിക നിയമമനുസരിച്ച് ഈ ഭാരം ഇരുകൂട്ടരും ഒരുമിച്ച് വഹിക്കേണ്ടതാണ്. ദൈവകരത്തോടു ചേര്‍ന്നുള്ള നമ്മുടെ സഹകരണം ആത്മാവിനെ വിശുദ്ധീകരിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഈ ഭാരം വഹിക്കുന്നതിലാണ് നിത്യാനന്ദം അനുഭവിക്കാന്‍ സാധിക്കുക. വിശുദ്ധിയില്‍ വളരാന്‍ തടസ്സമായിട്ടുള്ളവരയെ, ഇതിനുവേണ്ടി പലപ്പോഴും ബലികഴിക്കേണ്ടിവരും.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, ദൈവത്തിന്റെ കരുണയില്‍ ആശ്രയിച്ചുകൊണ്ട്, അങ്ങെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കാനുള്ള കൃപയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നല്ല ചിന്തകളും ആഗ്രഹങ്ങളും ആത്മാവില്‍ പ്രകാശവും അങ്ങയുടെ മദ്ധ്യസ്ഥതയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രിയ അമ്മേ, എന്റെ വിശുദ്ധീരണത്തിനും ദൈവേഷ്ടമനുസരിച്ചു ഞാന്‍ പൂര്‍ണ്ണനായി മാറുന്നതിനും വേണ്ടി എനിക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമെ. അങ്ങയിലൂടെ യേശുവില്‍ എത്തിച്ചേരാന്‍ വേണ്ടി ഞാന്‍ ചെയ്ത പ്രതിഷ്ഠ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഉറച്ച പ്രത്യാശ എത്രയും പെട്ടെന്നു ലഭിക്കുമെന്നു വിശ്വസിച്ചു പ്രാര്‍ത്ഥിക്കുന്നു.

‘അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ പ്രകാശം അവരുടെ മുമ്പില്‍ പ്രകാശഇക്കട്ടെ.’ (മത്തായി 5:15)

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles