പരിശുദ്ധ അമ്മയ്ക്ക് എല്ലാ ജനതകളുടെയും ആത്മീയ മാതാവ് എന്ന സംജ്ഞ നല്‍കണമെന്ന് ആവശ്യം

റോം: ലോകം കൊറോണ വൈറസ് രോഗബാധയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന് എല്ലാ ജനതകളുടെയും ആത്മീയ മാതാവ് എന്ന സംജ്ഞ നല്‍കണമെന്ന് ആവശ്യം. അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്മാരാണ് ഈ ആവശ്യം ഉയര്‍ത്തിയത്. ഇന്ത്യയില്‍ നിന്ന് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോയും ഈ ആവശ്യത്തെ പിന്തുണച്ചു രംഗത്തു വന്നിട്ടുണ്ട്.

ലോകത്തില്‍ ഇന്ന് നടക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ ഒരു ആത്മീയ യുദ്ധം നടക്കുന്നുണ്ട്. നന്മയും തിന്മയും വെളിച്ചവും ഇരുളും തമ്മിലാണ് മനുഷ്യഹൃദയങ്ങളില്‍ നടക്കുന്ന ആ യുദ്ധം. നല്ലൊരു യുദ്ധം നാം പൊരുതിയേ തീരൂ, മാനവരാശി മാനസാന്തരപ്പെടണം. അതിനാവശ്യമായ പ്രകൃത്യതീതമായ ശക്തി യേശു ക്രിസ്തുവില്‍ നിന്നും അവിടുത്തെ അമ്മയില്‍ നിന്നും മാത്രമേ വരികയുള്ളൂ എന്ന് രണ്ട് കര്‍ദനാള്‍മാരും ആറ് മെത്രാന്മാരും ഒപ്പു വച്ച് ഫ്രാന്‍സിസ് പാപ്പായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

യേശുവിന്റെ രക്ഷാകര ദൗത്യത്തില്‍ പങ്കു ചേര്‍ന്ന പരിശുദ്ധ മറിയത്തെ എല്ലാ ജനതകളുടെയും ആത്മീയ മാതാവ് എന്ന സംജ്ഞ വിശ്വാസ സത്യമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles