മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ മറിയം

നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
(സങ്കീ. 91:11, 12)

ദൈവകല്പനയാൽ ദൈവമക്കൾക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടവരാണ് ദൈവദൂതൻമാർ അഥവാ മാലാഖമാർ. സംരക്ഷണം മാത്രമല്ല സേവകരെ പോലെയുള്ള സഹായവും അവർ നൽകും. “രക്ഷയുടെ അവകാശികൾ ആകാനിരിക്കുന്നവർക്ക് ശുശ്രൂഷ ചെയ്യാൻ അയക്കപ്പെട്ട സേവകാത്മാക്കൾ അല്ലേ അവരെല്ലാം?” (ഹെബ്രാ. 1:14)

ഇതിനെ അന്വർത്ഥമാക്കുന്ന അനുഭവങ്ങൾ പല വിശുദ്ധരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വിശുദ്ധ ഇസിദോർ വിശുദ്ധകുർബാനയ്ക്ക് പോകുമ്പോൾ നിലം ഉഴുന്ന മാലാഖമാരും വിശുദ്ധ സീറ്റയുടെ അടുക്കളയിൽ സഹായിക്കുന്ന മാലാഖമാരും ഉദാഹരണങ്ങൾ മാത്രം. ഇങ്ങനെ സേവനം ചെയ്യുന്നവരുടെ രാജ്ഞി സ്ഥാനത്തേക്ക് വരേണ്ടതും പരിശുദ്ധ അമ്മ തന്നെയല്ലേ? തന്റെ ഗർഭാവസ്ഥ വകവെക്കാതെ എലിസബത്തിന് ശുശ്രൂഷ ചെയ്ത മറിയം.. കാനയിൽ വീഞ്ഞു തീർന്നപ്പോൾ ഗൃഹനാഥനെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മറിയം… സേവനത്തിലും സംരക്ഷണത്തിലും മുന്നിട്ടുനിൽക്കുന്ന മറിയം ത്രിലോക രാജ്ഞിയായതുകൊണ്ട് മാലാഖമാരുടെയും രാജ്ഞിയാണ് എന്ന് നിസ്സംശയം പറയാം.

മറിയം ദൈവമാതാവുമാണല്ലോ. തന്റെ മാലാഖമാരുടെ രാജ്ഞി എന്ന പദവിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുകൊണ്ട് സദാ പ്രവർത്തന നിരതയും ആണ്. ദൈവകല്പനയാൽ മനുഷ്യമക്കൾക്ക് സന്ദേശങ്ങൾ നൽകി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ മറിയം പ്രത്യക്ഷപ്പെടുന്നുണ്ട്.

യേശു മരിയ വാൽതോർത്തയോട് പറഞ്ഞു :”പിതാവിന്റെ കല്പന പ്രകാരമാണ് മറിയം ഒരു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങൾ നൽകുന്നത്. പശ്ചാത്താപത്തിന് ആഹ്വാനം നൽകുന്നത്. നിങ്ങൾ അവിടെയെല്ലാം നിങ്ങൾക്കെങ്ങനെ ലാഭമുണ്ടാക്കാം എന്നാണ് നോക്കിയത്. നിങ്ങൾ ഇത്രയെങ്കിലും ചിന്തിക്കേണ്ടതാണ്; അവൾ കേണപേക്ഷിക്കുന്നത് തന്റെ പുത്രന്റെ ഘാതകരോടാണ് എന്ന്. ആ എളിമയും സ്നേഹവും എങ്കിലും നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കേണ്ടതായിരുന്നു.” മാതാവ് നൽകുന്ന സന്ദേശങ്ങളെ നാം വിലമതിക്കണം എന്നതിന് വേറെ എന്തു കാരണമാണ് പറയേണ്ടത്.

മാലാഖമാരുടെ രാജ്ഞിയായ നമ്മുടെ അമ്മ നൽകുന്ന സന്ദേശങ്ങൾ ശ്രവിച്ച് അതിനനുസരണം നമുക്കും ജീവിക്കാം.

മാലാഖമാരുടെ രാജ്ഞി, അങ്ങയുടെ എളിമയും സ്നേഹവും ക്ഷമയും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ..പൈശാചിക പ്രലോഭനങ്ങളിൽ സംരക്ഷണത്തിനായി മാലാഖമാരെ അയക്കേണമേ…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles