മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപതാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപതാം ദിവസം ~

എന്റെ മക്കളെ, എന്റെ ഹൃദയം എന്തുമാത്രം സന്തോഷിക്കുന്നു എന്ന് കാണുക. ഈ നിമിഷത്തില്‍ എന്റെ വിജയം വെളിപ്പെടുത്തപ്പെട്ടു. ഞാന്‍ നിന്നോട് പറഞ്ഞതുപോലെ എന്റെ വിജയകാഹളധ്വനി ആദ്യം ഹൃദയത്തിലാണു അനുഭവിക്കുക. പ്രതിഷ്ഠയിലൂടെ ശക്തമായി വളര്‍ന്ന് എന്റെ അരികിലൂടെ വന്നിരിക്കുന്നു. പരിശുദ്ധാത്മാവ് നിന്റെ പ്രതിജ്ഞ ഫലദായകമാക്കുമെന്ന് ഞാന്‍ നിന്നോട് പറഞ്ഞതല്ലെ.

ആദ്യം നമ്മെ ആന്തരികമായി ദൈവത്തിലേക്കു ഒരുമിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് പ്രതിഷ്ഠ. പിന്നീട് താന്‍ സൃഷ്ടിച്ച മറ്റു വസ്തുക്കളെയെല്ലാം. നിന്റെ പ്രതിഷ്ഠ എന്റെ ഹൃദയത്തില്‍ മാത്രം വയ്ക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഞാന്‍ നിന്റെ മുമ്പില്‍ നില്‍ക്കുന്നതുപോലെ അത് അത്രയ്ക്കും ദൃഢമായിരിക്കണം. നിന്റെ ഹൃദയത്തില്‍ നിന്നും എന്റെ ഹൃദയത്തില്‍ നിന്നും നീ ശക്തി കണ്ടെത്തണം. എന്റെ മക്കളെ നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ എന്റെ വിമലഹൃദയത്തെ അന്വേഷിക്കുവിന്‍. അത് കണ്ടെത്തിയതിനു ശേഷമെ മുന്നോട്ടു പോകാവൂ.

ഇതാണ് ഞാന്‍ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തത്, സത്യമായും കൃപയിലുള്ള ദാനമാണത്. എല്ലാം നിങ്ങള്‍ക്കു തരുമെന്നു ഞാന് നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. ഇത് എന്റെ ശ്രേഷ്ഠ ഗൗരവമായ വാഗ്ദാനമാണ്. എന്നില്‍ കാണപ്പെട്ട ഗുണങ്ങള്‍ മാത്രമെ നിങ്ങള്‍ക്ക് ആവശ്യമുള്ളു. പരിശുദ്ധ ത്രിത്വത്തിന്റെ പരിപൂര്‍ണ്ണമായ ഐക്യത്തിലേക്കാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്.

എന്റെ വിമലഹൃദയത്തില്‍ നിങ്ങളുടെ ഓരോ തീരുമാനങ്ങളുടെ ആശ്രയവും പരിഹാരവും കണ്ടെത്താന്‍ കഴിയും. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ അഭയമാണെന്ന് ഉറപ്പു നല്‍കുന്നത്. നിങ്ങളുടെ ഐക്യമത്യവും ദിശാബോധവും എന്നില്‍ മാത്രം കാണുവാനും അതുവഴി ഐക്യം സ്ഥാപിക്കാനുമുള്ള കൃപ നിങ്ങളിലൂടെ ഞാന്‍ ഒഴുക്കുന്നു.

വളരെക്കുറച്ച് സമയത്തില്‍ പൂര്‍ണ്ണാവസ്ഥയിലേക്കു എത്തിക്കാൻ വേണ്ടുന്ന കാര്യങ്ങളെല്ലാം ഞാന്‍ കൊണ്ടുവന്നു തരുന്നതാണ്. ഇത് നിങ്ങളുടെ ധാരണാശക്തിക്ക് അതീതമാണ്. ഞാന്‍ നിങ്ങളെ പഠിപ്പിച്ചതില്‍ മാത്രം ശ്രദ്ധവയ്ക്കുക. ദൈവത്തിന്റെ ഇഷ്ടം പൂര്‍ത്തീകരിക്കാനുള്ളതെല്ലാം അതില്‍ ഉണ്ടായിരിക്കും.

ഓര്‍മ്മിക്കുക, എന്നിലായിരിക്കുക, എന്നിലൂടെ എന്റെ വിമലഹൃദയത്തിലൂടെ നല്‍കുന്ന കൃപയിലൂടെ ഒന്നാകുക. അതുവഴി എന്റെ തിരുക്കുമാരന്റെ തിരുഹൃദയവുമായി സംലയിക്കപ്പെടും.

നേര്‍വഴി നയിക്കല്‍: നിങ്ങളുടെ മാമ്മോദീസ വാഗ്ദാനങ്ങളുടെ പരിപൂര്‍ണ്ണമായ നവീകരണമാണ് പ്രതിഷ്ഠ. മുമ്പ് നമ്മള്‍ പിശാചിനു വിട്ടുകൊടുക്കപ്പെട്ടവരായിരുന്നു. എന്നാല്‍ മാമ്മോദീസായില്‍ യേശുവിനു കൊടുക്കപ്പെടുന്നു. നമ്മുടെ തീക്ഷ്ണമായ പ്രതിഷ്ഠ പ്രഖ്യാപനത്തിലൂടെയും പരിശുദ്ധ മറിയത്തിന്റെ പരിശുദ്ധിയിലൂടെയും പ്രതിഷ്ഠയില്‍ യേശുവിനു വീണ്ടും നല്‍കപ്പെടുന്നു. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തെ നാം അനുകരിക്കുന്നതുകൊണ്ടും കൂടിയാണിത്. എന്തെന്നാല്‍ ദൈവം തെരഞ്ഞെടുത്തിരിക്കുന്ന പരിപൂര്‍ണ്ണവഴിയാണ് പ്രതിഷ്ഠ.

മാമ്മോദീസായില്‍ നാം പിശാചിനെയും അവന്റെ ആഢംബരങ്ങളെയും വെറുത്തുപേക്ഷിക്കുന്നു. എന്നാല്‍ പ്രതിഷ്ഠയില്‍ കൂടുതല്‍ ശ്രേഷ്ഠമായ രീതിയില്‍ പരിശുദ്ധ മറിയത്തിലൂടെ നാം യേശുവിനു സമര്‍പ്പിക്കപ്പെടുന്നു. അങ്ങെ കൃപയിലെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയായ മറിയത്തെ ബഹുമാനിച്ചു കൊണ്ട് യേശുവിനെ അത്യധികമായി മഹത്വപ്പെടുത്തുന്നു. നാം മറിയത്തിന്റേതാകുന്നത് യേശുവിന്റെതാകുന്നതിനു തുല്യമാണ്.

മാര്‍ഗ്ഗനിര്‍ദ്ദേശം: ദൈവം എപ്പോഴും നമ്മുടെ മനസ്സിനോടല്ല ഹൃദയത്തോടാണ് സംസാരിക്കാനാഗ്രഹിക്കുന്നത്. മനസ്സ് സ്വന്തമായ കാര്യങ്ങളില്‍ വ്യാപൃതമായിരിക്കുന്നു. പക്ഷെ ഹൃദയം ആത്മാവിന്റെ വാതിലാണ്. ചുരുക്കത്തില്‍ മറിയം ആവശ്യപ്പെടുമ്പോള്‍ നാം ഹൃദയം അമ്മയുടെ കൃപകള്‍ സ്വീകരിക്കുന്നതിനായി തുറന്നുകൊടുക്കുന്നു. പ്രതിഷ്ഠയില്‍ നമ്മള്‍ അനുഭവിക്കുന്ന അമ്മയുടെ ഹൃദയസ്പന്ദനങ്ങള്‍, അമ്മ സഹനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും നേടിയെടുത്ത ശക്തി നമുക്കു നല്‍കപ്പെടുന്നു. ഈ പ്രവൃത്തിയിലൂടെ നാം ആന്തരികമായി രൂപാന്തരപ്പെടുന്നു. അങ്ങനെ നമ്മുടെ ദൈവം മറിയത്തോടു ചോദിച്ചതുപോലെ നമ്മുടെ ഹൃദയവും കൃപ സ്വീകരിക്കാന്‍ ഒരുക്കപ്പെടും.

മറിയം നമ്മോടാവശ്യപ്പെടുന്നത് അമ്മയുടെ വിമലഹൃദയത്തിലേക്കു നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. അതുവഴി അമ്മയുടെ സംരക്ഷണവും സ്‌നേഹാലിംഗനവും നമുക്കു ലഭിക്കുന്നു. നമ്മുടെ ദൈനംദിന ചുമതലകളില്‍ അമ്മയുടെ വിമലഹൃദയത്തെ തേടുവാനും അമ്മയില്‍ അഭയം കണ്ടെത്തുവാനും സാധിക്കുന്നു.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, അങ്ങയുടെ വിമലഹൃദയത്തില്‍ അഭയം കണ്ടെത്തുവാന്‍ ഞാന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു. എല്ലാ കാര്യങ്ങളിലും അങ്ങയെ തേടുവാനുള്ള കൃപയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സംരക്ഷണത്തിലും നയിക്കപ്പെടലിലും എന്റെ ഐക്യദാര്‍ഢ്യവും ദിശാബോധവും കണ്ടെത്തുവാനിടയാകട്ടെ. പ്രിയ അമ്മെ, എന്റെ ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അങ്ങയുടെ ഹൃദയത്തെ അന്വേഷിക്കുവാന്‍ എന്നെ പഠിപ്പിക്കണമെ. അങ്ങയുടെ വിജയത്തിന്റെ ആനന്ദത്താല്‍ എന്റെ ഹൃദയത്തെ നിറയ്ക്കണമെ. അതുവഴി ദുരിതങ്ങളുടെ സമയത്ത് ആശ്വാസം കണ്ടെത്തട്ടെ. ഈ അലഞ്ഞുനടക്കുന്ന ആത്മാവിനെ അമ്മയുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കു നയിക്കണമെ. അവിടെയാണല്ലോ പരിശുദ്ധ ത്രിത്വത്തിന്റെ സ്‌നേഹവും ആശ്വാസവും കരുണയും അങ്ങ് എനിക്കു നല്‍കുന്നത്.

‘എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു.’ 1 പത്രോസ് 2:21

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles