മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പതിനെട്ടാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പതിനെട്ടാം ദിവസം ~

പ്രിയ മക്കളെ, എന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം എല്ലാ ഹൃദയങ്ങളെയും ഐക്യത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്. ഐക്യം എന്നുവച്ചാല്‍, എന്റെ വിമലഹൃദയത്തിന്റെ അനുകരണത്തില്‍ മുഴുവന്‍ ശ്രദ്ധ പതിപ്പിക്കുക എന്നതാണ്. ഇതാണ് എന്റെ യേശു എന്നില്‍ പൂര്‍ത്തിയാക്കിയ പരിശുദ്ധിയിലേക്കുള്ള വഴി. എന്നില്‍ സൃഷ്ടിക്കപ്പെട്ടതും എനിക്കു നല്‍കപ്പെട്ടതുമായ എല്ലാറ്റിനെയും ഞാന്‍ ഒരുമിച്ചുകൂട്ടുന്നു. പാപത്തില്‍ വീഴാതിരിക്കുകയും പരിശുദ്ധവും നല്ലതുമായവയെ സ്‌നേഹിക്കുകയും ചെയ്യുക. ഈ ലക്ഷ്യത്തിനുവേണ്ടി ഒരുവന്‍ തന്റെ ജീവന്‍ സമര്‍പ്പിക്കുക എന്നതില്‍ ദൈവസ്‌നേഹവും ആഴമായ സമാധാനവും അടങ്ങിയിരിക്കുന്നു. എന്റെ സുനിശ്ചിത വിജയത്തിന്റെ അന്തഃസത്ത അഥവാ ജീവനാണ് ഐക്യം. എന്റെ മിഷന്റെ പ്രകാശം സമാധാനമാണ്. കൃപയുടെ ഈ ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണം ഹൃദയത്തിന്റെ പരിവര്‍ത്തനമാണ്. ഇതാണ് ഞാന്‍ നിങ്ങളില്‍നിന്നും ആവശ്യപ്പെടുന്ന പ്രതികരണം.

നേര്‍വഴി നയിക്കല്‍: യേശു തന്റെ ജീവന്റെയും മരണത്തിന്റെയും മഹത്വത്തിന്റെയും സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ശക്തിയിലും അധികാരത്തിലും നിന്ന് വേര്‍തിരിക്കാന്‍ പറ്റാത്ത കൂട്ടാളി അഥവാ സഹരക്ഷകയായി പരിശുദ്ധ മറിയത്തെ തിരഞ്ഞെടുത്തു. യേശുവിന്റെ രാജകീയ തീരുമാനമനുസരിച്ച് കൃപയില്‍ യേശു കയ്യാളുന്ന യേശുവിന്റെ ദിവ്യശക്തി പരിശുദ്ധ മറിയത്തിനു കൊടുത്തിട്ടുണ്ട്. (ജ്ഞാനം 8/4, 7/22, 30) ഇരു ഹൃദയങ്ങള്‍ ഐക്യപ്പെട്ടിരിക്കുന്നതുകൊണ്ട് പരിശുദ്ധ മറിയത്തിനും തുല്യശക്തി ലഭിച്ചിട്ടുണ്ട്. യേശുവിന്റെ പരിശുദ്ധ ത്രിത്വത്തിലെ സ്ഥാനമനുസരിച്ചും, ഈ സ്വര്‍ഗ്ഗീയ ഐക്യത്തിലൂടെയും തന്റെ എല്ലാ കൃപകളും തുല്യമായി പങ്കുവയ്ക്കാന്‍ പരിശുദ്ധ മറിയത്തിനു കഴിവും അധികാരവും നല്‍കിയിരിക്കുന്നു. അമലോത്ഭവ ഗര്‍ഭധാരണത്തിന്റെ ഉദ്ദേശ്യം തന്നെ ഇതാണ്.

മാര്‍ഗ്ഗനിര്‍ദ്ദേശം: നിങ്ങള്‍ അവഗണിക്കപ്പെട്ടവരും, നിന്ദിക്കപ്പെട്ടവരും വിഡ്ഢികളുമായി കരുതപ്പെടുമ്പോള്‍ നിങ്ങളുടെ പ്രതിഷ്ഠയില്‍ ആനന്ദം കണ്ടെത്തുവിന്‍. ഒരു കാരണവുമില്ലാതെ നിങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍, തന്നെത്തന്നെ ഒഴിഞ്ഞു മാറുവാനും, മറ്റുള്ളവരാല്‍ ക്ഷമിക്കപ്പെടുവാനും നിങ്ങള്‍ ആഗ്രഹിക്കരുത് മറ്റുള്ളവര്‍ നിങ്ങളുടെ കുറ്റങ്ങളും കുറവുകളും പറയുന്നതില്‍ നിന്ന് അവരെ തടയരുത്. നിന്ദനങ്ങള്‍ ലഭിക്കുമ്പോള്‍ ആരില്‍ നിന്നാണ് ലഭിക്കുന്നതെന്നു നോക്കരുത്. അഥവാ കണ്ടെത്തിയാലും അവരെ പഴിചാരുകയോ അറിഞ്ഞതായി നടിക്കുകയോ അരുത്. അതിനു പകരമായി നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവര്‍ക്കു പ്രഥമസ്ഥാനം കൊടുക്കുവിന്‍. താഴ്മയില്‍ ദൈവവുമായുള്ള ഐക്യം അന്വേഷിക്കുക. പ്രതിഷ്ഠയിലൂടെ ലഭിക്കുന്ന കൃപയിലൂടെ പരിശുദ്ധ മറിയത്തിന്റെ ലക്ഷ്യത്തില്‍ ഒന്നുചേരുക. നമ്മുടെ ഒന്നുമില്ലായ്മയിലാണ് പരിശുദ്ധ മറിയത്തിന്റെ വിജയം നമ്മളില്‍ സംഭവിക്കുക. അപ്പോള്‍ ദൈവം പരിശുദ്ധ സംലയനത്തിന്റെ ഉയരങ്ങളിലേക്ക് നമ്മെ സംവഹിച്ചുകൊണ്ടുപോകും.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, എന്റെ ആത്മാവില്‍ എളിമ ലഭിക്കുവാന്‍ അമ്മയുടെ മാദ്ധ്യസ്ഥം ഞാന്‍ യാചിക്കുന്നു. ദൈവം എന്നിലൂടെ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ദൈവ സന്നിധിയില്‍ കൂടുതല്‍ എളിമപ്പെടുവാന്‍ എന്നെ സഹായിക്കണമെ. പ്രിയ അമ്മെ, പീഢനങ്ങളും, നിന്ദനങ്ങളുമെല്ലാം സ്വീകരിച്ച് അമ്മയുടെ വിമലഹൃദയ വിജയത്തിന്റെ മഹത്വത്തിനായി ഒരു കാഴ്ചവസ്തുവായി സമര്‍പ്പിക്കുവാന്‍ എന്നെ സഹായിക്കണമെ. എന്റെ പ്രതിഷ്ഠയുടെ ഏക ലക്ഷ്യം അമ്മയുടെ വിമലഹൃദയത്തിലൂടെ കൂടുതല്‍ കൂടുതല്‍ കൃപകള്‍ നേടിയെടുക്കാനാണ്. ഓരോ സഹനത്തിലും അമ്മയുടെ സുനിശ്ചിത വിജയത്തിന്റെ ദൈവീകപദ്ധതി മനസ്സിലാക്കുവാന്‍ സഹായിക്കണമെ. ഓരോ ഹൃദയവും അമ്മയുടെ ഹൃദയത്തിലൂടെ തിരുഹൃദയവുമായി ഐക്യപ്പെട്ട് തിരുഹൃദയ ഭരണം സ്ഥാപിതമാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

‘ക്രിസ്തുവിന്റെ നാമം നിമിത്തം നിങ്ങള്‍ നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍’ 1 പത്രോസ് 14:14

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles