സഹനത്തിന്റെ തിരുനാള്‍

ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്
ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ച
ആദ്യരാത്രി…….!
കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയ
അന്ത്യരാത്രി ……!

കാലിത്തൊഴുത്തിൽ അവൻ്റെ ഇളം മേനിയിൽ വീണ
ആനന്ദബാഷ്പം…..!
കാൽവരിയിൽ അവൻ്റെആഴം കൂടിയ മുറിവുകളിലേയ്ക്കൊഴുകിയ
കണ്ണുനീർ ധാര…..!

കാലിത്തൊഴുത്ത് തൊട്ട് കാൽവരി വരെ….,
മംഗള വാർത്ത മുതൽ മരണ നാഴിക വരെ …,
ആ മാതൃഹൃദയം സഹ രക്ഷകാത്വത്തിന്
നൽകിയ വില…..!

മരക്കുരിശിൽ മലർത്തിക്കിടത്തി കാരിരുമ്പാണികൾ അടിച്ചു കയറ്റുമ്പോൾ ആ അമ്മയുടെ ഹൃദയം
കാരിരുമ്പിൻ്റെ ദൃഢതയോടെ അത് ഏറ്റുവാങ്ങി.
ഗാഗുൽത്തായുടെ പടികളിറങ്ങുമ്പോൾ
തന്നതിന് യാതൊരു കുറവും വരുത്താതെ തന്നവൻ്റെ പക്കൽ തിരികെ കൊടുത്ത
ചാരിതാർത്ഥ്യം ആ അമ്മയുടെ മുഖത്ത് നിഴലിച്ചു
ഒരു മകനെ നൊന്തു കൊടുക്കുമ്പോൾ ഒരായിരം മക്കളുടെ അമ്മയായി തിരുവാൻ അവൾക്ക് ഭാഗ്യം ലഭിച്ചു.

തൻ്റെ മകൻ ഏല്‌പിച്ച ആദിമസഭയെ മർക്കോസിൻ്റെ മാളികയിൽ കൂട്ടി വരുത്തി,
തള്ളക്കോഴി അടയിരിക്കും പോലെ
അവരോട് ചേർന്നിരുന്ന് ……..:
പെന്തക്കുസ്തയുടെ ചൂടിൽ വിരിയിച്ചെടുത്ത്
കരുത്തരാക്കി………..
ലോകത്തിൻ്റെ നാനാഭാഗങ്ങളിലേയ്ക്കും
അയയ്ക്കുമ്പോൾ അവൾ ലോകത്തിൻ്റെ തന്നെ അമ്മയായി

സകലർക്കും നന്മ ചെയ്തവൻ്റെ തിരുശരീരത്തെ ഉറ്റുനോക്കുന്ന മക്കൾക്ക്
അമ്മ നല്കുന്ന സന്ദേശം…

സ്വന്തം മുറിവുകളിൽ നിന്ന് കണ്ണെടുക്കുക.
സഹോദരൻ്റെ മുറിവിൽ കണ്ണുറപ്പിക്കുക.

അമ്മേ…… പരിശുദ്ധ മറിയമേ…..
ഈശോയുടെ പിളർക്കപ്പെട്ട വിലാവിലും
വ്യാകുല വാളാൽ പിളർന്ന നിൻ്റെ വിമലഹൃദയത്തിലും വാസമുറപ്പിക്കാൻ
എന്നെ സഹായിക്കണമേ.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles