ലൊറേറ്റോ മാതാവിന്റെ തിരുനാള്‍ കത്തോലിക്കാ കലണ്ടറില്‍ ഉള്‍പ്പെടുത്തി

പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോയിലെ മാതാവിന്റെ തിരുനാള്‍ ഫ്രാന്‍സിസ് പാപ്പാ റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 10 നായിരിക്കും തിരുനാള്‍ ആഘോഷിക്കുന്നത്.
ഈ തിരുനാള്‍ ആഘോഷം എല്ലാ ജനങ്ങളെയും, പ്രത്യേകിച്ച് കുടുംബങ്ങളെയും യുവാക്കളെയും സന്യസ്തരെയും പരിശുദ്ധ അമ്മയുടെ സദ്ഗുണങ്ങളെ അനുകരിച്ച് സുവിശേഷത്തിന് ഉത്തമശിഷ്യരായി വളരാന്‍ സഹായിക്കും എന്ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് പ്രീഫെക്ട് കര്‍ദാനാള്‍ റോബര്‍ട്ട് സാറാ അഭിപ്രായപ്പെട്ടു.
ഇറ്റലിയിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൊറേറ്റോയില്‍ ഗലീലിയോ, മോസാര്‍ട്ട്, ഡെക്കാര്‍ട്ട്, സെര്‍വാന്റസ്, ലിസ്യുവിലെ വി. തെരേസ തുടങ്ങിയ ഇതിഹാസങ്ങള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.