പുല്‍മേട്ടില്‍ മുഖം പൊത്തി കരയുന്ന അമ്മ

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,

 

ഫ്രാന്‍സിലെ ലാസ്ലെറ്റ് എന്ന ഗ്രാമം. വര്‍ഷം 1846. ഫ്രഞ്ച് വിപ്ലവം യൂറോപ്പിലെ ജനങ്ങളുടെ സിരകളില്‍ നിറഞ്ഞോടുന്ന കാലഘട്ടമായിരുന്നത്. നെപ്പോളിയന്‍ ഭരണം രക്തകുരുതികള്‍ നടത്തുകയും, എങ്ങും രാഷ്ട്രീയ മുന്നേറ്റങ്ങളും ചര്‍ച്ചകളും കൊടുമ്പിരികൊണ്ടിരിക്കുന്ന അവസ്ഥ. സെപ്റ്റംബര്‍ മാസം ഇരുപ ത്തൊമ്പതാം തീയതി. മെലാനി, മാക്‌സിമിന്‍ എന്നീ കുട്ടികള്‍ പശുക്കളെ കുന്നിന്‍ചെരിവിലൂടെ മേയ്ച്ചു നടക്കുകയായിരുന്നു. അവര്‍ തിരിച്ച് വീട്ടിലേയ്ക്ക് പോകവെ, ഒരു പാറയില്‍ ആരോ ഇരിക്കുന്നതായി കണ്ടു. സൂര്യരശ്മികളേക്കാള്‍ പ്രകാശം ആ സ്ഥലത്തിനുള്ളതായി അവര്‍ക്കു തോന്നി. അത് ആരാണെന്ന് അറിയാന്‍ കുട്ടികള്‍ അടുത്തേയ്ക്ക് ചെന്നു. ഇരു കൈകളും മുഖത്ത് അമര്‍ത്തി, വിങ്ങി വിങ്ങി കരയുന്ന തൂവെള്ള വസ്ത്രധാരിയായ ഒരു സ്ത്രീയാണത്. അവരുടെ ശിരസ്സില്‍ ചൂടിയിരുന്ന കിരീടത്തിലും, ചെരുപ്പുകളുടെ അറ്റത്തും റോസാപൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. എന്തിനാണ് ആ സ്ത്രീ കരയുന്നത്?

സാവധാനം ലാസ്ലെറ്റിലെ നാട്ടുഭാഷയില്‍ ആ സ്ത്രീ അവരോട് സംസാരിക്കാന്‍ തുടങ്ങി. ‘പേടിക്കണ്ട, ഒരു കാര്യം പറയാനാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്. മനുഷ്യര്‍ അനുസരിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ മേലുള്ള എന്റെ മകന്റെ കരത്തില്‍ അയവുവരുത്താന്‍ ഞാന്‍ നിര്‍ബന്ധിതയാകും.’ കുട്ടികള്‍ പരസ്പരം നോക്കി. അവര്‍ക്ക് ഒന്നും മനസ്സിലായില്ല. തുടര്‍ന്ന് ദൈവത്തിന്റെ ദിവസമായ ഏഴാം നാള്‍ ജനങ്ങള്‍ പരിശുദ്ധമായി ആചരിക്കാത്തതിന് ശിക്ഷയായി രാജ്യത്ത് പട്ടിണിയും, ദുരിതങ്ങളും സംഭവിക്കുമെന്ന് അവര്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമ്മ അപ്രത്യക്ഷമായതിനുശേഷം കുട്ടികള്‍ ഈ വാര്‍ത്ത ലാസ്ലെറ്റിലെ ജനങ്ങളോട് പറഞ്ഞു. എല്ലാവരും അത്ഭുതത്തോടെ, അത്യധികം ഭയത്തോടെ മറിയത്തിന്റെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് പല അഭിപ്രായങ്ങളും പരത്തി. മറിയമിരുന്ന പാറയിടുക്കില്‍ ഒരു നീരുറവ പുതിയതായി ഉണ്ടാകുകയും, അത് കുടിച്ച പലരുടെയും രോഗങ്ങള്‍ സൗഖ്യം പ്രാപിക്കാനും തുടങ്ങി. ഏകദേശം അഞ്ചു വര്‍ഷകാലം നീണ്ടുനിന്ന പഠനത്തിലും, അപഗ്രഥനത്തിനും ശേഷം ബിഷപ്പായിരുന്ന ഗ്രെനോബിള്‍, ലാസ്ലെറ്റിലെ മാതാവിന്റെ പ്രത്യക്ഷപെടലിനെ ശരിവെച്ചു. മനുഷ്യര്‍ പശ്ചാത്തപിക്കണമെന്നും, ക്രിസ്തിയതയിലേക്ക് മടങ്ങിവരണമെന്നുള്ള മറിയത്തിന്റെ അരുളപ്പാട് ലോകജനതയിലേക്ക് കടന്നുചെന്നു. 1852ല്‍ ഒമ്പതാം പിയൂസ് പാപ്പാ ലാസ്ലറ്റ് മാതാവിന്റെ പേരില്‍ ബസിലിക്ക പണികഴിപ്പിക്കാന്‍ തീരുമാനിച്ചു. 1879ല്‍ സാര്‍വത്രിക മകുടമെന്ന പദവി ലാസ്ലറ്റ് മാതാവിന്റെ ബസലിക്കയ്ക്ക് നല്കപ്പെടുകയും ചെയ്തു.

അമ്മയുടെ സന്ദേശം
ഒരിക്കല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇങ്ങനെ പറഞ്ഞു, ‘ലാസ്ലെറ്റ് മാതാവ് നമുക്ക് പ്രത്യാശയുടെ സന്ദേശമാണ് തരുന്നത്’
ലാസ്ലറ്റ് മാതാവിന്റെ വാക്കുകള്‍ക്ക് ഇന്നത്തെ ലോകത്തും പ്രസ ക്തി വര്‍ധിക്കുന്നു. നമ്മുടെ തെറ്റുകള്‍ക്ക്, അനുസരണക്കേടിന്, അഹങ്കാരത്തിന്, അശുദ്ധിക്ക്, അവിശ്വാസത്തിന് നേരേ ദൈവം കോപിക്കുന്നുവെന്ന് അമ്മ ഓര്‍മിപ്പിക്കുന്നു. പശ്ചാത്താപം നമ്മളെ വേഗം ദൈവത്തിലേക്ക് ആനയിക്കുകയും ചെയ്യുമെന്നും മറിയത്തിന്റെ അരുളപ്പാട് വ്യ്കതമാക്കി തരുന്നുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles