യുദ്ധം അവസാനിപ്പിച്ച ഡിയോണിലെ മാതാവ്‌

ഫ്രാന്‍സിലെ ബര്‍ഗണ്ടിയുടെ ഭാഗമാണ് ഡിയോണ്‍. ഇവിടെയുള്ള മരിയന്‍ രൂപം കറുത്ത കന്യക എന്നാണ് അറിയപ്പെട്ടിരുന്നത്. നല്ല പ്രതീക്ഷയുടെ മാതാവ് എന്നൊരു അപരനാമവും ഈ തിരൂസ്വരൂപത്തിന് ഉണ്ടായിരുന്നു.

1513 ല്‍ ഡിയോണ്‍ നഗരത്തെ സ്വിസ്സ് ആക്രമണത്തില്‍ നിന്ന് മാതാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി എന്നാണ് വിശ്വാസം. സ്വിസ്സ് പടയും ജര്‍മന്‍ പടയും ചേര്‍ന്ന് ഡിജോണിനെ വളഞ്ഞു. 45, 000 പേരടങ്ങിയ അവരുടെ സൈനിക നിരയ്‌ക്കെതിരെ ഡിയോണിന്റെ 6000 പേര്‍ മാത്രം വരുന്ന സൈന്യം ദുര്‍ബലരായിരുന്നു. ജര്‍മന്‍, സ്വിസ് സൈന്യം ഡിയോണ്‍ കോട്ട വളഞ്ഞു. ഡിയോണ്‍കാരുടെ കൈവശം യഥേഷ്ടം അമ്പുകളുണ്ടായിരുന്നെങ്കിലും വെടിമരുന്ന് കമ്മിയായിരുന്നു. അവരുടെ പീരങ്കികള്‍ പലതും കേടുവന്നവയായിരുന്നു.
വിജയം ഉറപ്പിച്ച ജര്‍മന്‍, സ്വീസ് സൈന്യം കൊള്ളയടിച്ച സാധനങ്ങള്‍ കൊണ്ടു പോകാന്‍ വാഹനങ്ങള്‍ ഒരുക്കിവച്ചു. ഡിയോണിലെ ആശ്രമങ്ങള്‍ കൊള്ളയടിക്കാനും അവര്‍ പദ്ധതിയിട്ടിരുന്നു. സെപ്തംബര്‍ 8 ാം തീയതിയാണ് സൈന്യം എത്തിയത്. അന്ന് പരിശുദ്ധ കന്യകയുടെ ജനനതിരുനാള്‍ ആയിരുന്നു.

എന്നാല്‍ യുദ്ധം തുടങ്ങിയപ്പോള്‍ നടന്നത് മറ്റൊന്നായിരുന്നു. സ്വിസ്സ് സൈന്യം നോക്കിയിടത്തെല്ലാം ഡിയോണ്‍ സൈന്യത്തെ കണ്ട് അവര്‍ അമ്പരന്നു. അവര്‍ പീരങ്കികളില്‍ നിന്ന് വെടി പായിച്ചെങ്കിലും ഡിയോണിലെ സൈന്യത്തിന് കാര്യമായ നാശം സംഭവിച്ചില്ല.
സെപ്തംബര്‍ 11 ന് വി. കുര്‍ബാനയ്ക്കു ശേഷം, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് ഡിയോണ്‍നിവാസികള്‍ ഒരു പ്രദക്ഷിണം നടത്തി. തങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിക്കണേ എന്ന് അവര്‍ അമ്മയോട് നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. അത്ഭുതകരമായി തൊട്ടടുത്ത ദിവസം സമാധാന ഉടമ്പടിക്ക് സന്നദ്ധരായി സ്വിസ് സൈന്യം മുന്നോട്ടു വന്നു. യുദ്ധം പെട്ടെന്ന് അവസാനിക്കുകയും ഡിയോണ്‍ രക്ഷിക്കപ്പെടുകയും ചെയ്തു.

ഈ അത്ഭുത സംഭവത്തിന്റെ ഓര്‍മയ്ക്കായി എല്ലാവര്‍ഷവും ഡിയോണിലെ മാതാവിന്റെ ബഹുമാനാര്‍ത്ഥം ഇവിടെ ആഘോഷമായ പ്രദക്ഷിണം നടക്കുന്നു.
ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത്, ഈ ദേവലയം ഒരു സംഭരണശാലയാക്കി മാറ്റപ്പെട്ടു. പില്‍ക്കാലത്ത് പരിശുദ്ധ അമ്മയോട് ചെയ്ത നിന്ദയ്ക്ക് പരിഹാരം ചെയ്തു കൊണ്ട് ഈ കപ്പേള ഫ്രഞ്ചുകാര്‍ തന്നെ പുനരുദ്ധരിച്ചു.

1944 ല്‍ ജര്‍മന്‍ സൈന്യം ഡിയോണ്‍ നഗരം കൈയേറി. ജനം സങ്കടത്തോടെ മാതാവിന്റെ മധ്യസ്ഥം യാചിച്ചു: പരിശുദ്ധ കന്യകേ, കരുണയുള്ള അമ്മേ, പഴയ കാലത്ത് വിശ്വാസപോരാളികളെ കാത്തുരക്ഷിക്കുകയും ഞങ്ങളുടെ നഗരത്തെ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് കാത്തരുളുകയും ചെയ്തുവല്ലോ. കഷ്ടതയുടെ കാലത്ത് അങ്ങ് ഞങ്ങളുടെ പൂര്‍വികരെ സംരക്ഷിച്ചു. പ്രത്യാശയുടെ മാതാവേ, ഞങ്ങള്‍ക്കായി അപേക്ഷിക്കണേ…’
സെപ്തംബര്‍ 11 ാം തീയതി നാസി സൈന്യം അത്ഭുതകരമായി ഡിയോണ്‍ വിട്ടു പോയി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles