ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദൈവാലങ്ങളില്‍ പോയി വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണല്ലോ ഓണ്‍ലൈന്‍ കുര്‍ബാന ഒരു ബദല്‍ സംവിധാനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൈവാലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന കൗദാശികമായ ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനുള്ള അനുവാദം സഭാധികാരികള്‍ നല്‍കിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാന ഫലപ്രദമായി ഓണ്‍ലൈന്‍ ആയി കാണുന്നതിന് ഭവനത്തെ ദൈവാലയമാക്കി മാറ്റണം. അതിലേയ്ക്ക് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു ഉചിതമായിരിക്കും.

1. ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് വീട്ടില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കായി കൂടുന്ന സ്ഥലമായിരിക്കും ഉചിതം. അവിടെ വിരിയിട്ട ഒരു മേശയില്‍ കുരിശും തിരികളും വി. ഗ്രന്ഥവും വയ്‌ക്കേണ്ടതാണ്. അതിനടുത്താണ് ഓണ്‍ലൈന്‍ ട്രാന്‍സ്മിഷന്‍ സ്വീകരിക്കുന്ന ഉപകരണം (ഫോണ്‍, കമ്പ്യൂട്ടര്‍, ടി .വി.) വയ്‌ക്കേണ്ടത്.

2. വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ ദൈവാലയത്തിലെന്നതുപോലെ വസ്ത്രം ധരിക്കുന്നതു ഉചിതമായിരിക്കും.

3. ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്ന സമയം മറ്റു ജോലികള്‍ ചെയ്യുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും പൂര്‍ണ്ണമായും മാറ്റിവയ്ക്കണം.

4. സംപ്രേഷണം ചെയ്യുന്ന കുര്‍ബാനയോടൊപ്പം വീട്ടിലിരുന്നു പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യേണ്ടതാണ്.

5. വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ സാധിക്കുന്നിടത്തോളം ദൈവാലയത്തിലെന്നതുപോലെ എഴുന്നേറ്റു നില്‍ക്കുകയും മുട്ടുകുത്തുകയും ഇരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

6. വിശുദ്ധ കുര്‍ബാന സ്വീകരണസമയത്തു അരൂപിക്കടുത്തുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിനായി താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് ഉചിതമായിരിക്കും.

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണ പ്രാര്‍ത്ഥന

ഓ! എന്റെ ഈശോയെ, അങ്ങ് വി. കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയും കാള്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്ക് സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേയ്ക്ക് അങ്ങ് എഴുന്നള്ളി വരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാന്‍ അങ്ങിയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയില്‍നിന്ന് അകലുവാന്‍ എന്നെ അനുവദിക്കരുതേ. ആമ്മേന്‍.

സീറോ മലബാര്‍ ലിറ്റര്‍ജി കമ്മീഷന്‍
മൗണ്ട് സെന്റ് തോമസ്, കാക്കനാട്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles