ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ എതിര്‍ത്ത ആരോഗ്യപ്രവര്‍ത്തകയെ പുറത്താക്കി

ഡെന്‍വര്‍: കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായി ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതിരുന്നതിന് പോര്‍ട്ട്‌ലാന്‍ഡ് ഓറിഗോണ്‍ മേഖലയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയെ അധികാരികള്‍ പുറത്താക്കി. ഫിസിഷ്യന്‍ അസിസ്റ്റന്റായ മേഗന്‍ ക്രെഫ്റ്റാണ് ഇത്തരത്തില്‍ പുറത്താക്കപ്പെട്ടത്.

പക്ഷേ, മേഗന്‍ പുറത്താക്കപ്പെട്ടത് മതേതര ആശുപത്രിയില്‍ നിന്നല്ല, കത്തോലിക്കാ സംവിധാനമുള്ള ആശുപത്രിയില്‍ നിന്നാണെന്നതാണ് വിരോധാഭാസം.

പ്രോലൈഫിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് ആശുപത്രിയില്‍ വച്ച് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നെന്ന് മേഗന്‍ പറഞ്ഞു.

പോര്‍ട്ട്‌ലാന്‍ഡിലെ ഓറിഗന്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ മേഗന്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രതീക്ഷിച്ചതു പോലെ, ഗര്‍ഭനിരോധനം, വന്ധ്യംകരണം, ട്രാന്‍സ്‌ജെന്‍ഡന്‍ സേവനങ്ങള്‍ തുടങ്ങിവ നടത്താന്‍ മേഗന്‍ നിര്‍ബന്ധിതയായി. അവയിലൊന്നും താന്‍ സഹകരിക്കുകയില്ലെന്ന് മേഗന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് മേഗനെ ആശുപത്രി അധികാരികള്‍ പുറംതള്ളിയത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles