കർമ്മല മാതാവിനോടുള്ള വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ ജപം
തിരുനാൾ ജുലൈ 16.
നവനാൾ ജൂലൈ 7 – 15
മഹാ പരിശുദ്ധ കന്യകയെ !കർമ്മല സഭയുടെ അലങ്കാരമെ!ഒരിക്കലും വാടാതെ വിടർന്നു ശോഭിക്കുന്ന കന്യകാപുഷ്പമേ ! ആകാശമോക്ഷത്തിന്റെ ശോഭയുള്ള ദിവ്യാലങ്കാരമെ! മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ പരിശുദ്ധ കന്യകാജനനി ! പരിശുദ്ധ സ്നേഹത്തിന്റെ മാതാവേ! കരുണയും സൗമ്യതയുംകൊണ്ട് പരിപൂർണ്ണയായ അമ്മേ !സകല മാതാക്കളെയുംകാൾ വണക്കത്തിനു യോഗ്യയായ മാതാവേ !കർമ്മലസഭക്കാരായ അങ്ങേ പ്രിയപ്പെട്ട മക്കളുടെ മേലും, അങ്ങേ തിരുവുത്തരീയം ധരിക്കുവാൻ ഭാഗ്യം കിട്ടിയിരിക്കുന്ന എല്ലാവരുടെയും മേലും അങ്ങുന്ന് എല്ലായ്‌പോഴും കൃപയുള്ളവളായിരിക്കേണമെ.
ആമ്മേൻ .
മാതാവിനോടുള്ള ഏറ്റവും ഫലസിദ്ധിയുള്ള പ്രാർത്ഥനയായി ഇത് കരുതപെടുന്നു.