“ദയാവധം വേണ്ട!” ക്രിസ്ത്യാനികളും മുസ്ലിങ്ങളും യഹൂദരും ഒരുമിച്ച് പറയുന്നു

ഏതു തരത്തിലുള്ള ദയാവധത്തെയും തങ്ങള്‍ എതിര്‍ക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും യഹൂദരും. ദയാവധത്തെ പ്രതികൂലിച്ചു കൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും യഹൂദരുടെയും പ്രതിനിധികള്‍ ഒപ്പു വച്ചു.

ദയാവധം മനുഷ്യജീവന്റെ ആന്തരിക മൂല്യത്തിന് വിരുദ്ധമാണെന്നും അതിനാല്‍ തന്നെ ധാര്‍മികമായും മതപരമായും തെറ്റാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ദയാവധത്തിന് പകരം പാലിയേറ്റീവ് കെയറാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

മരണാസന്നരായവരെ ശുശ്രൂഷിക്കേണ്ടത് ദൈവദത്തമായ ജീവനെ ആദരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവര്‍ എന്ന നിലയ്ക്ക് നമ്മുടെ കടമയാണ്, പ്രസ്താവനയില്‍ പറയുന്നു. ഈ പ്രഖ്യാപനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേലിലെ റബ്ബി അവ്രഹാം സ്റ്റീന്‍ബര്‍ഗാണ്. അദ്ദേഹം ഇക്കാര്യം ഫ്രാന്‍സിസ് പാപ്പായുമായി പങ്കുവയ്ക്കുകയും പാപ്പാ വത്തിക്കാന്‍ അക്കാദമി ഫോര്‍ ലൈഫിനെ ചുമതല ഏല്‍പിക്കുകയും ചെയ്യുകയായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles