വത്തിക്കാന്‍ ജീവനക്കാരില്‍ ആരിലും നിലവില്‍ കോവിഡ് ഇല്ല
വത്തിക്കാന്‍ സിറ്റി: നിലവില്‍ വത്തിക്കാനിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും കോവിഡ് രോഗം ഇല്ല എന്ന് വത്തിക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അവസാനമായി കോവിഡ് സ്ഥിരീകരിച്ചത് മെയ് ആദ്യവാരമാണ്. 12 പേര്‍ക്കാണ് വത്തിക്കാന്‍ നഗരത്തില്‍ കോവിഡ് രോഗബാധ ഉണ്ടായത്.
ജൂണ്‍ 6 ാം തീയതിയിലെ കണക്കനുസരിച്ച് നിലവില്‍ വത്തിക്കാന്‍ ആര്‍ക്കും കോവിഡ് ബാധയില്ലെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു.
‘ഇന്ന് രാവിലെ കോവിഡ് ബാധിച്ച അവസാനത്തെ രോഗിയും സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇന്നു മുതല്‍ വത്തിക്കാനില്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ പോലും ഇല്ല’ മത്തേയോ ബ്രൂണി വ്യക്തമാക്കി.