ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള നീക്കം ബ്രസീല്‍ സുപ്രീം കോടതി തടഞ്ഞു
റിയോ ഡി ജെനെയ്‌റോ: സിക്കാ വൈറസ് ബാധിതരായ അമ്മമാര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നിയമനിര്‍മാണ ശ്രമം ബ്രസീല്‍ സുപ്രീം കോടതി തള്ളി.
ബ്രസീല്‍ സുപ്രീം ഫെഡറല്‍ ട്രിബ്യൂണലിലെ ഭൂരിഭാഗം അംഗങ്ങളും നിയമനിര്‍മാണത്തിനെതിരെ വോട്ട് ചെയ്ത സാഹചര്യത്തിലാണിത്.
കത്തോലിക്കാ രാജ്യമായ ബ്രസീലില്‍ ഭ്രൂണഹത്യ നിയമവിരുദ്ധമാണ്.