സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ക്രിസ്‌തീയ സംഗീത വിരുന്നിന്റെ സ്‌പോൺസർഷിപ്പ് കിക്കോഫ് നിർവഹിച്ചു

ഡാലസ്∙ നവംബർ 3 ഞായറാഴ്ച വൈകിട്ട് 5ന് ഡാലസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ നടത്തുന്ന ക്രിസ്തീയ സംഗീത വിരുന്നിന്റെ സ്‌പോൺസർഷിപ്പ്, ടിക്കറ്റ് എന്നിവയുടെ കിക്കോഫ് ബിഷപ് ഡോ.മാർ ഫിലക്സിനോസ് മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.

കൈവിരലിന്റെ മാന്ത്രിക സ്പർശം കൊണ്ട് കേൾവിക്കാരെ സംഗീതത്തിന്റെ സ്വർഗ്ഗിയ തലത്തിൽ എത്തിക്കുന്ന സ്റ്റീഫൻ ദേവസിയും, ഐഡിയ സ്റ്റാർസിങ്ങറിലൂടെ ഗാനാലാപന രംഗത്ത് എത്തിയ അഞ്ജു ജോസഫും കൂട്ടരും ചേർന്ന് ഒരുക്കുന്ന ക്രിസ്തിയ സംഗീത വിരുന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ   (SWRAC) നേതൃത്വത്തിൽ ആണ് ഡാലസിൽ നടത്തുന്നത്.

മോഡേൺ കോൺട്രാക്ടിങ് കമ്പനിയും സ്റ്റാർ പീഡിയാട്രിക് ഗ്രൂപ്പും ചേർന്നാണ് പരിപാടിയുടെ ഇവന്റ് സ്പോൺസർ, ജോൺ സണ്ണി ആൻറ് ഫാമിലിയാണ് മെഗാ സ്പോൺസർ. ഡാലസിലെ പ്രമുഖ ട്രാവൽ ഏജൻസി ആയ മൗണ്ട് ട്രാവൽസ് ആൻഡ് ടൂർസ് ആണ് ഗ്രാൻഡ് സ്പോൺസർ.

റവ.ഡോ.എബ്രഹാം മാത്യു, റവ.പി.തോമസ് മാത്യു, സജു കോര, എബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ റവ.മാത്യു ജോസഫ്, റവ.മാത്യൂസ് മാത്യു, റവ.ബ്ലെസിൻ കെ.മോൻ, റവ.സോനു വർഗീസ്, പി.ടി മാത്യു, ജോൺസൻ ചാക്കോ, ബിജു വർഗീസ്, റോബി ജെയിംസ്, സുനിൽ വർഗീസ്, ബിജി ജോബി, ജോൺ തോമസ്, റോബി ചേലഗിരി, രാജു വർഗീസ്, കെ.എസ് മാത്യു, സണ്ണി ജോൺ, ആശിഷ് മാത്യു, സുനിൽ സഖറിയ, ഫിലിപ്പ് മാത്യു, മാത്യു പി.എബ്രഹാം, ഷിബു മത്തായി വർഗീസ്, ജേക്കബ് സൈമൺ, ഷേർളി എബ്രഹാം,ജോബി വർഗീസ്, ആശ തോമസ്, ആശിഷ് ഉമ്മൻ, ജോജി കോശി എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

അനേക സഭാവിശ്വാസികൾ പങ്കെടുത്ത കിക്കോഫ് ചടങ്ങിൽ ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള , ട്രഷറാർ ഫിലിപ്പ് തോമസ് സിപിഎ എന്നിവരും സംബന്ധിച്ചു. ഡാലസിലെ എല്ലാ മാർത്തോമ്മ ഇടവകളിലും പ്രോഗ്രാമിന്റെ ടിക്കറ്റ് ലഭിക്കുന്നതാണന്ന് സംഘാടകർ അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles