സുവിശേഷത്തിലെ ഒലിവു മല
ഒലിവുമലയെ കുറിച്ച് സുവിശേഷത്തില്‍ വായിച്ചിട്ടുണ്ടാകും. ഒലിവു മരങ്ങളാല്‍ സമ്പ ന്നമായ താഴ്‌വര ഉണ്ടായിരുന്നത് കൊണ്ടാണ് സുവിശേഷത്തില്‍ ഒലിവു മല എന്ന് ഈ പ്രദേശത്തെ വിളിച്ചു പോരുന്നത്. വിശുദ്ധ നാട് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായിട്ടും കണ്ടിരിക്കേണ്ട മനോഹരമായ ഒരു പ്രദേശം തന്നെയാണിതും. ഇപ്പോഴും രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒലിവു മരങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ക്രിസ്തു ലാസറിനെ ഉയിര്‍പ്പിച്ചത് ഇതിനു സമീപത്തുള്ള ബഥാനിയായില്‍ വച്ചായിരുന്നു. ഈശോ കണ്ണീര്‍ വാര്‍ത്തതും ഒലിവു മലയില്‍ വച്ചാണ്.
ഗെത്സമെന്‍ തോട്ടം സ്ഥിതി ചെയ്യുന്നത് ഒലിവു മലയുടെ തീരത്താണ് എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. കെദ്രോന്‍ അരുവിയുടെ അക്കരെയെന്നു യോഹന്നാന്‍ സൂചിപ്പിക്കുന്നത് വായിക്കാം. ജെറുസലേം നഗരത്തില്‍ ഒലിവു മലയുടെ ഈ താഴ് വാരത്തിലെ ഈ തോട്ടത്തിനുള്ളിലെ സ്ഥലത്താണ് ഈശോ രക്തം വിയര്‍ത്തു കൊണ്ട് പ്രാര്‍ഥിച്ചത്. ഇവിടെയാണ് സകല രാജ്യങ്ങ ളുടെയും ദേവാലയം ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. അന്ത്യ അത്താഴത്തിനു ശേഷം ഈശോ കെദ്രോന്‍ താഴ്‌വരയിലേക്കിറങ്ങി ആ താഴ്‌വരയിലൂടെ നടന്നു കെദ്രോന്‍ അരുവി കടന്നു ഗെത്സമെന്‍ തോട്ടത്തില്‍ വന്നു പ്രാര്‍ത്ഥിച്ചു. ഈശോയുടെ സമയമായ ആദ്യ നൂറ്റാണ്ടില്‍ ഒലിവു മല ഒലിവു മരങ്ങളാല്‍ സമ്പന്നമായിരുന്നു.
1924ല്‍ ആണ് സകല രാജ്യങ്ങളുടെയും ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചു എന്നുള്ളത് കൊണ്ടാണ് ഈ ദേവാലയത്തിന് ആ പേര് കൈവന്നത്. ഒലിവു മരങ്ങളുടെ തോട്ടത്തില്‍ കൂടിയാണ് പള്ളിയിലേക്ക് പ്രവേശിക്കുന്നത്. 900 വര്‍ഷം പ്രായമുള്ള എട്ടു ഒലിവു മരങ്ങള്‍ ഈ തോ ട്ടത്തില്‍ കാണാന്‍ സാധിക്കും. പഠനങ്ങള്‍ അനുസരിച്ചു കുരിശു യുദ്ധക്കാരുടെ സമയത്തുള്ള മരങ്ങള്‍ ആണിവ.
എ ഡി 379നും 393നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ജെറുസലേം ഭരിച്ച തിയോ ഡോസിയൂസ് എന്ന ചക്രവര്‍ത്തിയാണ് ഇവിടെ ആദ്യം ദേവാലയം നിര്‍മ്മിക്കുന്നത്. 4ാം നൂറ്റാണ്ട് മുതല്‍ക്കേ ആളുകള്‍ ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി വന്നിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. 4ാം നൂറ്റാണ്ടിലെ ആദ്യ ദേവാലയം പേര്‍ഷ്യക്കാര്‍ തകര്‍ത്തു കളയുകയും കുരിശു യുദ്ധക്കാരുടെ കാലത്ത് ഇവിടെ ദേവാലയം പണിയുകയും ചെ യ്തു. ഇവരെ പരാജയപ്പെടുത്തിയ മുസ്ലീം രാജവംശക്കാര്‍ ഈ ദേവാലയം തകര്‍ത്തു കളഞ്ഞു.
പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിമാര്‍ ദേവാലയം ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും സംരക്ഷി ക്കുകയും ചെയ്തു വന്നു. 1900കളുടെ തുടക്കത്തില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ ഇവിടെ നടക്കുകയും 4ാം നൂറ്റാണ്ടില്‍ ആദ്യ ദേവാലയം നിന്നിരുന്ന അതെ സ്ഥലത്ത് തന്നെ പുതിയ ദേവാലയം നിര്‍മ്മിക്കുകയും ചെയ് തു. ആ പാറ തൊടാനും പ്രാര്‍ഥിക്കുവാനും വിശ്വാസികള്‍ക്ക് അവസരം നല്‍കിയിരിക്കു ന്നു. ഈ ദേവാലയത്തിന്റെ പ്രത്യേകത ഈശോ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ചു എന്ന് കരുതപ്പെടുന്ന പാറയുടെ മുകളിലാണ് പള്ളിയുടെ അള്‍ത്താര സ്ഥാപിച്ചിരിക്കുന്നത്. പള്ളിയില്‍ ഈശോയുടെ പ്രാര്‍ത്ഥനയും യൂദാസിന്റെ ചുംബനവും ഈശോയെ അറസ്റ്റ് ചെയ്യുന്നതുമൊക്കെ മനോഹരമായി ചിത്രീകരിച്ചു വച്ചിരിക്കുന്നത് കാണാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.