മകന്‍ വഴി അമ്മ ക്രിസ്തുവിലേക്ക്
ഗോള്‍ഡ് കോസ്റ്റ് സ്വദേശിയായ ജോസഫ് – ജാസ് ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചപ്പോള്‍ ഏതൊരു അപ്പനെയും അമ്മയെയും പോലെ തന്നെ സന്തോഷമായിരുന്നു. പക്ഷെ അത് അവസാനിക്കാന്‍ അധിക ദിവസം വേണ്ടി വന്നില്ല. ജനിച്ചു അധിക ദിവസം ആകുന്നതിനു മുന്‍പ് സ്‌ട്രെപറ്റോകോക്കസ് എന്ന ബാക്ടീരിയ മൂലമുള്ള മാരക രോഗം ആ കുഞ്ഞിന്റെ ജീവന്‍ കവരാനായി കാത്തു നിന്നു. കുഞ്ഞിനെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോഴും ഡോക്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. ജാസിനെയും ജോസഫിനെയും ഇത് വല്ലാതെ തളര്‍ത്തിയ നിമിഷങ്ങളായിരുന്നു. മകന്‍ കൈവിട്ടു പോകുന്നത് വേദനയോടെ അവര്‍ നോക്കി കണ്ടു. എങ്കിലും ജോസഫ് പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. വിശ്വാസി അല്ലാതിരുന്ന ജാസ് തന്റെ കഴിവുകളില്‍ മാത്രമാണ് വിശ്വസിച്ചിരുന്നതും. മകന്റെ അവസ്ഥയില്‍ ദൈവത്തിനു അത്ഭുതള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ക്രിസ്തുവില്‍ വിശ്വസിക്കാന്‍ തന്റെ ഭര്‍ത്താവ് ഉപദേശിക്കുക യായിരുന്നുവെന്നു ജാസ് പറയുന്നു.
ദൈവമല്ലാതെ തനിക്കു ആരെയും ഇനി ആശ്രയിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിവില്‍ ജാസ് ദൈവത്തിലേക്ക് അടുക്കുകയായിരുന്നു. പിന്നീട് സംഭവിച്ചതിനെല്ലാം വൈദ്യ ശാസ്ത്രം സാക്ഷി. എല്ലാവരെയും അമ്പരപ്പിച്ചു മാര്‍ക്ക് ജീവനിലേക്കു തിരിച്ചു വരികയായിരുന്നു. തന്റെ ബുദ്ധിയുടെ അപ്പുറത്താണ് ദൈവം അത്ഭുതം ചെയ്തതെന്നും ജാസ് വിശ്വസിക്കുന്നു. ഭര്‍ത്താവിന്റെ ഇടവകയില്‍ ചേര്‍ന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ജാസ്. മാര്‍ക്കിനെ മാമ്മോദീസ നല്‍കുകയും ചെയ്തു. യുക്തിയുടെ തലത്തില്‍ മാത്രമല്ല അതിനുമപ്പുറം ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയാത്ത പലതും ഈ ഭൂമിയില്‍ ഉണ്ടെന്നു തനിക്കു തന്റെ ജീവിതം കൊ ണ്ടു മനസിലായെന്നും ക്രിസ്തുവിന്റെ അനന്ത കാരുണ്യം കൊണ്ട് മാര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ഇനിയുള്ള തന്റെ ജീവിതം കൊണ്ടായിരിക്കും നന്ദി പറയുക എന്നും ജാസ് പറയുന്നു.