കൊറോണ പ്രതിസന്ധിയില്‍ വി. മദര്‍ തെരേസയെ അനുകരിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ വി. മദര്‍ തെരേസയുടെ മാതൃക അനുകരിച്ച് ക്ലേശങ്ങള്‍ സഹിക്കുന്നവരെ അന്വേഷിച്ചു ചെല്ലണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ഏപ്രില്‍ 2 ാം തീയതി ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

കാര്‍ പാര്‍ക്കിംഗ് ചെയ്യുന്ന സ്ഥലത്ത് കിടന്നുറങ്ങുന്നവരുടെ ഫോട്ടോ താന്‍ കാണാനിടയായി എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഈ കാലത്തെ വേദനയും ദുഖവും നിരവധി ഗുപ്തമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. ഇന്ന് പത്രത്തില്‍ കണ്ട ആ ചിത്രം ഹൃദയത്തെ ഉലയ്ക്കുന്നതായിരുന്നു. ഭവനരഹിതരായ അനേകര്‍ പാര്‍ക്കിംഗ് സ്ഥലത്തും നിരീക്ഷണത്തിലും കഴിയുന്നു. വീടില്ലാത്ത അനേകം പേരുണ്ട് ഇന്ന്, പാപ്പാ പറഞ്ഞു.

ഭവനരഹിതരും അശരണരുമായ ജനങ്ങളോട് സമഭാവന ഉണ്ടായിരിക്കാനും പ്രകടിപ്പിക്കാനും നമുക്ക് കല്‍ക്കത്തയിലെ വി. മദര്‍ തെരേസയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles