ഐഎസ് തീവ്രവാദികള്‍ സിറിയന്‍ ക്രൈസ്തവരെ ലക്ഷ്യമിടുന്നുവെന്ന് അപ്പസ്‌തോലിക്ക് വികാര്‍

ആലപ്പോ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സിറിയൻ ക്രൈസ്തവരെ ലക്ഷ്യമിടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ആലപ്പോയിലെ അപ്പസ്തോലിക് വികാർ മോൺസിഞ്ഞോർ ജോർജ് അബു കാസൻ. തുർക്കിയുടെ ഭാഗത്തുനിന്ന് കുർദുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അർമേനിയൻ കത്തോലിക്കാ വൈദികനും, അദേഹത്തിന്റെ പിതാവും കുർദിഷ്- സിറിയൻ സേനയുടെ കൈവശമുണ്ടായിരുന്ന തുർക്കി അതിർത്തിയോട് ചേർന്നുള്ള ഡിയർ എൽ സോർ പ്രവിശ്യയിൽ തീവ്രവാദികളാൽ കൊല്ലപെട്ടിരുന്നു. കാമിഷ്ലി നഗരത്തിലെ ചന്ത സ്ഥലത്തിനും, ഒരു കൽദായ ദേവാലയത്തിനും സമീപം കഴിഞ്ഞദിവസം മൂന്ന് ബോംബ് സ്ഫോടനങ്ങളും നടന്നിരുന്നു.

ഏഴു പേരുടെ ജീവനാണ് സ്ഫോടനങ്ങളിൽ പൊലിഞ്ഞത്. പരിക്കേറ്റവരുടെ എണ്ണം എഴുപതോളമാണ്. ദേവാലയത്തിന് സമീപം ബോംബ് സ്ഫോടനം നടന്നത് ക്രൈസ്തവരെ തീവ്രവാദികൾ ലക്ഷ്യമിടുന്നുവെന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് മോൺസിഞ്ഞോർ ജോർജ് അബു കാസൻ പറയുന്നു. ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ തുടർന്നാൽ ആയിരങ്ങൾ പലായനം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ക്രൈസ്തവരെ തുരത്താനായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരിക്കാം ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു..

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles